വിശ്വസിച്ച് കാണിക്കാൻ വയ്യാതായല്ലോ...? തുന്നലിട്ട കാലിൽ നിന്നും മരകഷ്ണങ്ങൾ പുറത്തെടുത്തു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിശ്വസിച്ച് കാണിക്കാൻ വയ്യാതായല്ലോ...? തുന്നലിട്ട കാലിൽ നിന്നും മരകഷ്ണങ്ങൾ പുറത്തെടുത്തു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്
May 25, 2026 07:44 PM | By Athira V
#Latest News #Medical Error #Thiruvananthapuram Medical College #Allegation

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മരത്തിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഭരതന്നൂർ സ്വദേശി വി. മധുവിൻ്റെ കാലിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കാലിലെ മുറിവിന് ഇവിടെ വെച്ച് തുന്നലിടുകയും മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങുന്നതിന് പകരം പഴുക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തു.

മുറിവ് വഷളായതോടെ മധു നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കാലിനുള്ളിൽ മരക്കഷ്ണങ്ങൾ ഉള്ളതായി എക്സ്റേയിലൂടെ വ്യക്തമായത്.

മെഡിക്കൽ കോളജിൽ പ്രഥമ ശുശ്രൂഷ നൽകിയപ്പോൾ തന്നെ മുറിവ് വേണ്ടത്ര പരിശോധിക്കാനോ കൃത്യമായി വൃത്തിയാക്കാനോ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മധുവിൻ്റെ കുടുംബം ആരോപിക്കുന്നത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight: Content Highlights:- Medical malpractice allegations again at Thiruvananthapuram Medical College Hospital

#Latest News #Medical Error #Thiruvananthapuram Medical College #Allegation

Next TV

Related Stories
സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

May 25, 2026 08:50 PM

സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി...

Read More >>
പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

May 25, 2026 08:26 PM

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട കുന്നന്താനത്ത് യുവാവ് കടന്നല്‍ കുത്തേറ്റ്...

Read More >>
എല്ലാം കള്ളമായിരുന്നോ ...? ‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

May 25, 2026 08:10 PM

എല്ലാം കള്ളമായിരുന്നോ ...? ‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി

മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി...

Read More >>
'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന

May 25, 2026 07:53 PM

'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചെന്ന്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച് യുവതി

May 25, 2026 07:19 PM

കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച് യുവതി

കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച്...

Read More >>
പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

May 25, 2026 06:57 PM

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ

പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്, പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും...

Read More >>
Top Stories

News Roundup

GCC News