---
title: "'ഭരതനാട്യത്തിനെ ഇങ്ങനെ കൊല്ലരുതേ…!' അഭിനയത്തിനൊപ്പം ഡാൻസും പഠിക്കൂ; അനന്യ പാണ്ഡെയ്ക്ക് നേരെ ട്രോൾ പൂരം"
english_title: "Content highlight:-Criticism for Ananya Panday's dance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361681/content-highlight-criticism-for-ananya-pandays-dance"
published_at: "2026-05-25T15:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14236d61d65_dfryrgdftg.jpg"
keywords: ["latest news", "Ananya Panday", "Troll"]
---

# 'ഭരതനാട്യത്തിനെ ഇങ്ങനെ കൊല്ലരുതേ…!' അഭിനയത്തിനൊപ്പം ഡാൻസും പഠിക്കൂ; അനന്യ പാണ്ഡെയ്ക്ക് നേരെ ട്രോൾ പൂരം

> **Lead Summary:** **[**അനന്യ പാണ്ഡേയും ലക്ഷ്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ചാന്ദ് മേരാ ദിൽ' എന്ന പുതിയ ചിത്രത്തിലെ ഒരു നൃത്ത രംഗം സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾക്ക് ഇരയാകുന്നു. മേയ് 22ന് തിയേറ്ററുകളിലെത്തിയ ഈ റൊമാന്റിക് ഡ്രാമയിൽ, അനന്യയുടെ കഥാപാത്രം ഭരതനാട്യം അവതരിപ്പിക്കുന്ന രംഗമാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.

## Article Content

**[**അനന്യ പാണ്ഡേയും ലക്ഷ്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ചാന്ദ് മേരാ ദിൽ' എന്ന പുതിയ ചിത്രത്തിലെ ഒരു നൃത്ത രംഗം സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾക്ക് ഇരയാകുന്നു. മേയ് 22ന് തിയേറ്ററുകളിലെത്തിയ ഈ റൊമാന്റിക് ഡ്രാമയിൽ, അനന്യയുടെ കഥാപാത്രം ഭരതനാട്യം അവതരിപ്പിക്കുന്ന രംഗമാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.

> ഭരതനാട്യ നർത്തകിയുടെ വേഷത്തിലെത്തുന്ന നടി വളരെ വികലമായാണ് ചുവടുവെയ്ക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നൃത്തരൂപത്തെ സിനിമ പരിഹസിക്കുകയാണെന്ന് പലരും എക്സിൽ (ട്വിറ്റർ) കുറിച്ചു. "അനന്യ, 2000 വർഷത്തെ ചരിത്രമുള്ള ഭരതനാട്യം ഇത്രയും കാലം അതിജീവിച്ചത് നിങ്ങൾക്ക് നശിപ്പിക്കാനല്ല; നിങ്ങൾ റാംപുകളിൽ മാത്രം ഒതുങ്ങൂ, കഠിനപരിശീലനം നടത്തുന്നവർക്കായി ഈ പവിത്രമായ കലയെ വിട്ടുകൊടുക്കൂ" എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.

വിവേക് സോണി സംവിധാനം ചെയ്ത 'ചാന്ദ് മേരാ ദിൽ', ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത തുടങ്ങിയവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

നേരത്തെ ജാൻവി കപൂർ മലയാളി പെൺകുട്ടിയായി അഭിനയിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിനും സമാനമായ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിൽ മലയാള ഭാഷയെയും കേരളീയ സംസ്കാരത്തെയും തെറ്റായ രീതിയിൽ അവതരിപ്പിച്ചതായിരുന്നു അന്ന് ട്രോളുകൾക്ക് കാരണമായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361681/content-highlight-criticism-for-ananya-pandays-dance)