'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, വി.ഡി. സതീശന്റെ 'ജാതിവാല്' പ്രയോഗത്തിനെതിരെ കോൺഗ്രസിൽ അതൃപ്തി

'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, വി.ഡി. സതീശന്റെ 'ജാതിവാല്' പ്രയോഗത്തിനെതിരെ കോൺഗ്രസിൽ അതൃപ്തി
May 19, 2026 02:58 PM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) സത്യപ്രതിജ്ഞാ ചടങ്ങിൽ പേരിനൊപ്പം ജാതിവാല് ചേർത്ത മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്ത്. 'വടശ്ശേരി ദാമോദര മേനോൻ സതീശൻ' എന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെ മുൻനിർത്തിയാണ് ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പഞ്ച് ഒരൽപം കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി എല്ലാവരെയും ഉൾക്കൊള്ളുന്നതും (ഇൻക്ലൂസീവ്) ഭംഗിയുള്ളതുമെന്ന് അദ്ദേഹം കുറിച്ചു.

തന്റെ പേരിനൊപ്പം മതാധിഷ്ഠിത അടയാളങ്ങൾ ചേർക്കാതെ 'ജിന്റോ ജോൺ' എന്ന് മാത്രം അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരല്പം ഇടതുപക്ഷ ആഭിമുഖ്യമുള്ള കോൺഗ്രസ് ബോധ്യമാണ് തന്റേതെന്നും, രാഷ്ട്രീയം എന്നത് സ്വന്തം ബോധ്യങ്ങൾ കൂടിയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് വി.ഡി. സതീശന്റെ ജാതിവാല് പ്രയോഗത്തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ജിന്റോ ജോൺ പരസ്യ നിലപാടുമായി രംഗത്തെത്തിയത്.

Dissatisfaction in Congress over V.D. Satheesan's 'caste-tail' remark

Next TV

Related Stories
 ഗൺമാന്മാരുടെ മർദ്ദനം: അന്വേഷിക്കാൻ അഞ്ചം​ഗ സംഘ എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്, എസ് പി ഷൗക്കത്തലി നയിക്കും

May 19, 2026 03:48 PM

ഗൺമാന്മാരുടെ മർദ്ദനം: അന്വേഷിക്കാൻ അഞ്ചം​ഗ സംഘ എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്, എസ് പി ഷൗക്കത്തലി നയിക്കും

ഗൺമാന്മാരുടെ മർദ്ദനം, അന്വേഷിക്കാൻ 6 അംഗ സംഘ എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്, എസ് പി ഷൗക്കത്തലി...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

May 19, 2026 02:21 PM

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേര്‍ക്ക് പാമ്പ്...

Read More >>
Top Stories

News Roundup

GCC News