ആദ്യം കുത്തിവീഴ്ത്തി, പിന്നാലെ കഴുത്തറുത്തു; പൂനെയിൽ അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊന്നു

ആദ്യം കുത്തിവീഴ്ത്തി, പിന്നാലെ കഴുത്തറുത്തു; പൂനെയിൽ അമ്മായിയമ്മയെ മരുമകൾ കഴുത്തറുത്ത് കൊന്നു
May 14, 2026 05:05 PM | By Anusree vc

പൂനെ: ( www.truevisionnews.com ) പൂനെയിൽ കുടുംബതർക്കത്തെത്തുടർന്ന് 80 വയസ്സുള്ള അമ്മായിയമ്മയെ 60 വയസ്സുള്ള മരുമകൾ കഴുത്തറുത്ത് കൊലപ്പെടുത്തി. അംബേഗാവ് ബുദ്രുകിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

സുമൻ അണ്ണാസാഹേബ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ അനുപമ സഞ്ജയ് ഷിൻഡെയെ ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ നിരന്തരമായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീട്ടുകാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീണ്ടും തർക്കമുണ്ടായതോടെ പ്രകോപിതയായ മരുമകൾ അടുക്കള കത്തിയുമായി അമ്മായിയമ്മയുടെ കിടപ്പുമുറിയിൽ പ്രവേശിച്ചു. ആദ്യം നെഞ്ചിലും കൈകളിലും കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സീനിയർ ഇൻസ്പെക്ടർ രാഹുൽ ഖിലാരെ അറിയിച്ചു. വയോധിക സഹായത്തിനായി നിലവിളിച്ചെങ്കിലും വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ ആരും കേട്ടില്ല.

സംഭവസമയത്ത് വീട്ടമ്മയുടെ ഭർത്താവും മക്കളും സ്ഥലത്തുണ്ടായിരുന്നില്ല. വൈകിട്ട് ഭർത്താവ് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും കത്തിയുമായി നിൽക്കുന്ന ഭാര്യയെയുമാണ് കണ്ടത്. തുടർന്ന് ഇദ്ദേഹം ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഇതിനിടെ വീട്ടമ്മ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Daughter-in-law slits mother-in-law's throat in Pune

Next TV

Related Stories
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

May 14, 2026 04:15 PM

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം , മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്...

Read More >>
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം

May 14, 2026 04:14 PM

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ...

Read More >>
മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി ഉയരത്തിലേക്ക്!

May 14, 2026 03:19 PM

മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി ഉയരത്തിലേക്ക്!

മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി...

Read More >>
21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ

May 14, 2026 12:54 PM

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്...

Read More >>
നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഗോവയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

May 14, 2026 12:11 PM

നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഗോവയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഗോവയിൽ വിദ്യാർത്ഥി ആത്മഹത്യ...

Read More >>
Top Stories










News Roundup