ശ്രദ്ധിക്കണേ .... മഴ മാത്രമല്ല, ഇടിമിന്നലും വരുന്നുണ്ട്! കേരളത്തിലും മാഹിയിലും ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ശ്രദ്ധിക്കണേ .... മഴ മാത്രമല്ല,  ഇടിമിന്നലും വരുന്നുണ്ട്! കേരളത്തിലും മാഹിയിലും ശക്തമായ മഴയെത്തുന്നു, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
May 13, 2026 02:54 PM | By Susmitha Surendran

(https://truevisionnews.com/) കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെ ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

13/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, 14/05/2026 : ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 15/05/2026 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 16/05/2026: തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നു. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

ഇതിന്റെ സ്വാധീനഫലമായി മെയ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Change in rain warning in the state

Next TV

Related Stories
കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

May 13, 2026 04:33 PM

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ്...

Read More >>
പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും,  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

May 13, 2026 04:06 PM

പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും...

Read More >>
 വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

May 13, 2026 03:39 PM

വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ...

Read More >>
ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 13, 2026 03:24 PM

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

Read More >>
Top Stories

News Roundup