'എനിക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ലല്ലോ..'; വിങ്ങലടക്കാനാകാതെ സീമ വിനീത്, കണ്ണ് നിറഞ്ഞ് ആരാധകരും

'എനിക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ലല്ലോ..'; വിങ്ങലടക്കാനാകാതെ സീമ വിനീത്, കണ്ണ് നിറഞ്ഞ് ആരാധകരും
2026-05-13T09:04:00 | By Anusree vc

( https://moviemax.in/ ) സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവുമായ സീമ വിനീത് പങ്കുവെച്ച പുതിയ വിശേഷം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. യുട്യൂബർ എന്ന നിലയിലും വലിയൊരു ഫോളോവേഴ്സ് വൃന്ദമുള്ള സീമ, തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ വിശേഷങ്ങളും എന്നും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു സീമയും കോട്ടയം സ്വദേശിയായ നിഷാന്തും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും വിശേഷങ്ങൾ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സീമ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും വീഡിയോയുമാണ് ഫോളോവേഴ്സിന്റെ കണ്ണുനിറയ്ക്കുന്നത്.

തന്റെ അനന്തരവൻ കനലുവുമായി ഔട്ടിങ്ങിനായി പോയ വ്ലോ​ഗാണ് സീമ വിനീത് പുതിയതായി പങ്കുവച്ചത്. കനലുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഔട്ടിം​ഗ്. അവന് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോയ സീമ, ഇഷ്ടമുള്ളതെല്ലാം വാങ്ങികൊടുക്കുകയും തിരികെ വീട്ടിലാക്കുകയും ചെയ്തു. വീട്ടിൽ കുട്ടിയെ ആക്കിയ ശേഷമാണ് സീമ വളരെ ഇമോഷണലായി കാണുന്നത്.

"അടിപൊളി ദിവസമായിരുന്നു ഇന്ന്. അവന് നാളെ അഞ്ച് വയസ് ആകാൻ പോവുകയാണ്. ഇതുവരെ പുറത്തേക്ക് പോകുമ്പോൾ ആരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. ഒറ്റക്കിത് ആദ്യമായിട്ടാണ് കൊണ്ടുപോയത്. അവൻ വാശി പിടിക്കുകയും പിണങ്ങുകയും ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ ഭയങ്കര കൂളായിട്ട് അവൻ ഇരുന്നു. ഞങ്ങൾ വല്ലപ്പോഴും ആണ് നേരിട്ട് കാണുന്നത്. അവൻ കൺഫെർട്ടബിൾ ആയിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അത്രയും ഹാപ്പി ആയിട്ട് അവൻ ഇരുന്നത് കണ്ടപ്പോൾ സന്തോഷമായി. എന്തെന്നില്ലാത്ത സന്തോഷം. വാക്കുകൾക്കതീതമാണത്", എന്ന് സീമ പറയുന്നു.

"അത്രയും ആ​ഗ്രഹിച്ച് ട്രാൻസ് വുമൺ ആകുന്ന വ്യക്തികൾ, ഞാൻ എന്നെ അങ്ങനയെ പറയുള്ളൂ. ഒരിക്കലും ഒരു പരിപൂർണയായ സ്ത്രീ അല്ലെന്ന് എനിക്കറിയാം. ജീവിതത്തിൽ ഒരിക്കലും എനിക്ക് അമ്മയാകാൻ പറ്റത്തില്ലെന്നും എനിക്കറിയാം. നമ്മൾ എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും എനിക്ക് പറ്റത്തില്ല അമ്മയാവാൻ. എനിക്കറിയാം അത്. അത് പറഞ്ഞ് ആൾക്കാര് കളിയാക്കും. പരിഹസിക്കും. അല്ലാതെ തന്നെ ഒരുപാട് കേൾക്കുന്നുണ്ട്. ഇന്നവനെ എല്ലാ സ്ഥലത്തും കൊണ്ടു പോയപ്പോൾ, ഒരുപാട് സന്തോഷം ഉണ്ട്. ആ വിഷമം പറഞ്ഞാൽ മനസിലാവത്തില്ല. ഉള്ളിന്റെ ഉള്ളിൽ എനിക്കെപ്പോഴും ആ വിഷമം ഉണ്ട്", എന്ന് കരച്ചിലടക്കാനാകാതെ സീമ പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി രം​ഗത്ത് എത്തിയത്.

"പ്രസവിച്ചത് കൊണ്ട് അമ്മ ആകില്ല ചേച്ചീ.. എത്രയോ പേരുണ്ട് പ്രസവിച്ച ശേഷം കുട്ടിയെ കൊന്നു കളയുന്നവർ. പ്രവർത്തി കൊണ്ട് ആണ് അമ്മ ആകുന്നത്. അത് ചേച്ചിക്ക് ആകുവാൻ പറ്റും. ഒരു കുട്ടിയെ എടുത്തു വളർത്തു. ചേച്ചി നല്ലൊരു ഭാര്യയും മരുമകളും ആണ്. അപ്പോൾ നല്ലൊരു അമ്മയും ആകാൻ കഴിയും, ചേച്ചിയുടെ ഉള്ളിലെ അമ്മയെന്ന ഭാവം ഉള്ളടത്തോളം കാലം ചേച്ചിയും ഒരു അമ്മയാണ്, കരയരുത്. സ്ത്രീകൾ എല്ലാവരും പ്രസവിക്കാൻ കഴിവുള്ളവർ അല്ലല്ലോ? പ്രസവിച്ചവരെല്ലാം നല്ല അമ്മമാരുമല്ലല്ലോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Content Highlight: 'I can never be a mother..'; Seema Vineeth cannot hold back her tears, her fans are also in tears

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup