തിരുവനന്തപുരം: ( www.truevisionnews.com ) കുടുംബ വഴക്കിനെത്തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ബന്ധുക്കളെയും ആക്രമിച്ച കേസിലെ പ്രതിയും സഹായികളും പിടിയിലായി. പേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), സഹായികളായ ചാക്ക സ്വദേശി അനു വി.എസ്. (ടാപ്പർ ഉണ്ണി - 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ്. (കണ്ണൻ - 44) എന്നിവരെയാണ് നെടുമങ്ങാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
തുമ്പ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെ പിടികൂടി പൊലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്.
അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്ന് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു.
Young man and his accomplices arrested for attacking young woman and her family
































