400 രൂപ എടുക്കാനുണ്ടോ കൈയ്യിൽ? കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി 'മിന്നല്‍ മാജിക്' ഉടൻ വിപണിയിലേക്ക്

  400 രൂപ എടുക്കാനുണ്ടോ കൈയ്യിൽ? കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി 'മിന്നല്‍ മാജിക്' ഉടൻ വിപണിയിലേക്ക്
May 13, 2026 11:18 AM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/)  സംസ്ഥാന സർക്കാരിന്റെ സ്വന്തം മദ്യമായ 'മിന്നൽ മാജിക്' ബ്രാൻഡി ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. പാലക്കാട് മേനോൻപറയിലെ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസാണ് ഈ പുതിയ ബ്രാൻഡി ഉത്പാദിപ്പിക്കുന്നത്.

പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്‌സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില. മലബാര്‍ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേര് മാറ്റിയിരുന്നു. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.

പ്രതിദിനം 18 കുപ്പികള്‍ അടങ്ങുന്ന 13500 കേയ്‌സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. മലമ്പുഴയിലെ ശുദ്ധജല പ്ലാന്റില്‍ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിര്‍മ്മാണം നടത്തുക.

കരാര്‍ പ്രകാരം മദ്യ നിര്‍മാണത്തിനായുളള സ്പിരിറ്റ് രാജസ്ഥാനില്‍ നിന്നാണ് എത്തിക്കുന്നത്. എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിര്‍മ്മാണശാല, ബാറുകളുടെ സമയം നീട്ടല്‍ തുടങ്ങിയ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലായിരുന്നു സര്‍ക്കാറിന്റെ പുതിയ മദ്യനിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്.

'Minnal Magic' to hit the market soon

Next TV

Related Stories
എല്ലാം ഒപ്പിച്ചിട്ട് ഒളിച്ചിരിക്കുന്നോ...? ബീച്ചിൽ സുഹൃത്തിനോടൊപ്പം എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

May 13, 2026 12:16 PM

എല്ലാം ഒപ്പിച്ചിട്ട് ഒളിച്ചിരിക്കുന്നോ...? ബീച്ചിൽ സുഹൃത്തിനോടൊപ്പം എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

ബീച്ചിൽ സുഹൃത്തിനോടൊപ്പം എത്തിയ യുവതിയെ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാൻ ശ്രമം, ഒളിവിൽ പോയ പ്രതി...

Read More >>
ശക്തമായ കാറ്റും ഇടിമിന്നലും: കോഴിക്കോട് കാവിലുംപാറയിൽ വീടിന്റെ ചുമർ വിണ്ടുകീറി

May 13, 2026 11:48 AM

ശക്തമായ കാറ്റും ഇടിമിന്നലും: കോഴിക്കോട് കാവിലുംപാറയിൽ വീടിന്റെ ചുമർ വിണ്ടുകീറി

കോഴിക്കോട് കാവിലുംപാറയിൽ വീടിന്റെ ചുമർ വിണ്ടുകീറി...

Read More >>
രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

May 13, 2026 11:11 AM

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്, നിർണായക സിസിടിവി ദൃശ്യങ്ങൾ...

Read More >>
' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

May 13, 2026 11:08 AM

' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ്...

Read More >>
Top Stories

News Roundup