ഡൽഹി: ( www.truevisionnews.com) എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഫേസ്ബുക്കിൽ തെറിവിളി. മങ്കടയിൽ മിന്നലേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.സി. വേണുഗോപാൽ ഇട്ട പോസ്റ്റിലാണ് ആളുകൾ അധിക്ഷേപ കമന്റുകൾ ഇട്ടത്.
'ആ മിന്നൽ നിൻ്റെ തലയിൽ വീണിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി'. തുടങ്ങിയ കമന്റുകളാണ് കൂടുതലും. 'കോൺഗ്രസിനെയും ഇന്ത്യയെയും നശിപ്പിക്കരുത്'. 'നാണംകെട്ട കളി കളിക്കല്ലേ നേതാവേ', 'ചതിയൻ്റെ ആദരാഞ്ജലികൾ ആ പിള്ളേരുടെ ആത്മാവ് പോലും പൊറുക്കില്ല',
'മാഷേ നിങ്ങൾ കോൺഗ്രസിനെ അപമാനിച്ചു കളഞ്ഞല്ലോ', മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ കളിക്കുന്ന തരംതാണ കളി അവസാനിപ്പിക്കൂ; എന്നിങ്ങനെ പോകുന്നു കെ.സിക്കെതിരായ വിമർശനം.
മലപ്പുറം മങ്കടയിൽ മിന്നലേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെയാണ് കമൻ്റ് ബോക്സിൽ കോൺഗ്രസ് അണികളുടെ തെറി വിളി ആരംഭിച്ചത്.
Comments criticizing K.C. Venugopal




























.png)



