May 7, 2026 10:29 PM

മലപ്പുറം: ( www.truevisionnews.com ) വിഡി സതീശന് പിന്തുണയുമായി മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം. വി ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് സഫ്വാന്‍ കെ വി യുടെ ഫേസ്ബുക്ക് കുറിപ്പ്.

അതിനിടെ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രകടനം നടന്നു.

പടനയിച്ചവര്‍ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കള്‍ക്കായി ഫ്‌ലക്‌സ് പോര് തുടരുകയാണ്.

എറണാകുളം നെട്ടൂരില്‍ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തി.തൃശൂരില്‍ കൊടുങ്ങല്ലൂരും പെരുന്പിലാവും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.കണ്ണൂരില്‍ പഴയങ്ങാടിയിലും, ഇരിട്ടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ഫ്‌ലക്‌സ് പോരും തുടരുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും ഫ്‌ലക്‌സും പോസ്റ്ററുകളുംപ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് കെ സി വേണുഗോപാലിനായി കൂറ്റന്‍ ഫ്‌ലക്‌സ് സ്ഥാപിച്ചു.

ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നില്‍ കെ സി വേണുഗോപാലിനെതിരെ വെച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറി കളഞ്ഞു.വി ഡി സതീശനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് കണ്ണൂരില്‍ ഫ്‌ലക്‌സ് ഉയര്‍ന്നു. കണ്ണൂര്‍ എടക്കാട് മേഖലയില്‍ കെ സുധാകരന്റെ നാട്ടില്‍ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

Support for VD Satheesan, Malappuram Nannabra Panchayat member

Next TV

Top Stories