നാദാപുരത്ത് നാടിന് ഞെട്ടലായി യുവാവിൻ്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം

നാദാപുരത്ത് നാടിന് ഞെട്ടലായി യുവാവിൻ്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം
May 7, 2026 09:24 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com)  നാദാപുരത്ത് നാടിന് ഞെട്ടലായായി യുവാവിൻ്റെ ആകസ്മിക മരണം. മന്തി കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യ വിഷബാധയെന്ന് സംശയത്തിൽ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും.

ചേലക്കാട് പൗർണമിയിലെ കിഴക്കയിൽ വിനോദൻ്റെയും ജെസിയുടെ മകൻ അനൈൻ വിനോദ് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തലശ്ശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

രണ്ട് ദിവസമായി ചെറിയ ശാരീരിക അസ്വസ്ഥതയുണ്ടായിരുന്ന ശ്യാസ തടസത്തെ തുടർന്ന് അനൈനിനെ ഇന്നലെ അർദ്ധരാത്രി കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുയായിരുന്നു.

രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞ് വന്നതിനെ തുടർന്ന് പുലർച്ചയോടെയാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെറ്റിലേറ്ററിലേക്ക് മാറ്റി. വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾ തകരാറിലായി ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ അനൈൻ മരണത്തിന് കീഴടങ്ങി.

ഇക്കഴിഞ്ഞ മെയ് ഒന്നിന് രാത്രി അനൈനും സുഹൃത്തുക്കളും ചേലക്കാട് നിന്ന് മന്തിയും അൽഫാമും കഴിച്ചിരുന്നു. അന്ന് കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്ക് ഛർദ്ദിലും ദേഹാസ്വാസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഈ ഒരു സംശയത്താലാണ് മരണ കാരണം കണ്ടെത്താൻ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

തശ്ശേരിയിൽ സഹകരണ ഡിപ്പാർട്ട്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എച്ച്ഡിസി കോഴ്‌സ് പൂർത്തിയാക്കിയ അനൈൻ വിനോദ് കക്കട്ടിലെ സഹകരണ ബാങ്കിൽ തൊഴിൽ പരിശീലനം നടത്തിവരികയാണ്. മൃതദേഹം നാളെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

സഹോദരങ്ങൾ : ആത്മിക് വിനോദൻ

Death of a young man in Nadapuram, suspected to be poisoning from eating manti

Next TV

Related Stories
വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

May 7, 2026 10:20 PM

വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ

വയനാട്ടിൽ കാണാതായ മധ്യവയസ്കൻ വനത്തിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് എത്തിയത് കഴിഞ്ഞ ദിവസം, ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതോടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 7, 2026 09:57 PM

കോഴിക്കോട് എത്തിയത് കഴിഞ്ഞ ദിവസം, ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതോടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് അപകടം, ബൈക്ക് ലോറിയിലിടിച്ചു , രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം...

Read More >>
 കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു

May 7, 2026 07:55 PM

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ് മരിച്ചു

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് സ്ലാബ് തകർന്ന് വീണ്...

Read More >>
Top Stories










News Roundup