'ഇനിയും മുറിപ്പെടുത്താൻ അനുവദിക്കില്ല'; വി.ഡി. സതീശന് പിന്തുണയുമായി റിനി ആൻ ജോർജ്

'ഇനിയും മുറിപ്പെടുത്താൻ അനുവദിക്കില്ല'; വി.ഡി. സതീശന് പിന്തുണയുമായി റിനി ആൻ ജോർജ്
May 7, 2026 01:03 PM | By Athira V

(https://moviemax.in/) വി.ഡി. സതീശന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയും അഭിനയത്രിയുമായ റിനി ആന്‍ ജോര്‍ജ് . സോഷ്യൽ മീഡിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് റിനി പിന്തുണ അറിയിച്ചത്.

റിനി ആൻ ജോർജിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണുമ്പോൾ ഒരു വിഷമം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.. അർഹതപ്പെട്ട പലതും നഷ്ടപ്പെട്ടതിന്റെ വേദന ആ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്നു...

ഒരിക്കൽ അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരാൾ എന്നോട് പറഞ്ഞു. മന്ത്രി സ്ഥാനം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോൾ വിതുമ്പി പോയ ഒരു സതീശനെ കുറിച്ച്...അങ്ങനെ എത്ര എത്ര നെടുവീർപ്പുകൾ ഉതിർന്നിട്ടുണ്ടാകാം...

എത്രയോ അവസരങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു... അങ്ങനെ അർഹതപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ആസൂത്രിതമായി മാറ്റി നിർത്തപെട്ട് തന്റെ കഴിവുകൾ ജനങ്ങൾക്കായി പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ എത്ര എത്ര വനവാസങ്ങൾ...

എന്നാൽ ഇന്ന് ജനലക്ഷങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിൻ്റെ അസാധാരണമായ നേതൃ പാടവത്തെ അറിഞ്ഞു കഴിഞ്ഞു...ഉറച്ച നിലപാടും പൂർണ സമർപ്പണവും ഉള്ള നേതൃത്വമാണ് ഇന്നിൻ്റെ ആവശ്യം...

ഇനിയും അദ്ദേഹത്തെ മുറിപ്പെടുത്താൻ ഇവിടത്തെ ജനങ്ങൾ അനുവദിക്കില്ല എന്ന വിശ്വാസമുണ്ട്...ജനാധിപത്യത്തിൽ പരിപൂർണ വിശ്വാസം ഉണ്ട്...അദ്ദേഹം എന്നേ നമ്മുടെ ഹൃദയങ്ങളിൽ മുഖ്യമന്ത്രി ആയി കഴിഞ്ഞിരിക്കുന്നു...

Journalist and actress Rini Ann George supports V.D. Satheesan

Next TV

Related Stories
മാസ് ലുക്കിൽ ടൊവിനോ, കോളേജ് വിദ്യാർത്ഥിയായി ബേസിൽ; അതിരടി റൺ ടൈം വിവരങ്ങൾ പുറത്ത്

May 7, 2026 12:32 PM

മാസ് ലുക്കിൽ ടൊവിനോ, കോളേജ് വിദ്യാർത്ഥിയായി ബേസിൽ; അതിരടി റൺ ടൈം വിവരങ്ങൾ പുറത്ത്

അതിരടി, റൺ ടൈം വിവരങ്ങൾ പുറത്ത്, ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത്...

Read More >>
സുനിതയുടേത് കൊലപാതകം, എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ല?; പൊട്ടിത്തെറിച്ച് പാർവതി തിരുവോത്ത്

May 7, 2026 12:02 PM

സുനിതയുടേത് കൊലപാതകം, എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ല?; പൊട്ടിത്തെറിച്ച് പാർവതി തിരുവോത്ത്

സുനിതയുടേത് കൊലപാതകം, എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ല?; പൊട്ടിത്തെറിച്ച് പാർവതി...

Read More >>
'ഗവർണറുടേത് അറപ്പുളവാക്കുന്ന പെരുമാറ്റം, ഭരണഘടനാ വിരുദ്ധം'; വിജയ്‌ക്ക് പിന്തുണയുമായി പ്രകാശ് രാജ്

May 7, 2026 11:17 AM

'ഗവർണറുടേത് അറപ്പുളവാക്കുന്ന പെരുമാറ്റം, ഭരണഘടനാ വിരുദ്ധം'; വിജയ്‌ക്ക് പിന്തുണയുമായി പ്രകാശ് രാജ്

'ഗവർണറുടേത് അറപ്പുളവാക്കുന്ന പെരുമാറ്റം, ഭരണഘടനാ വിരുദ്ധം'; വിജയ്‌ക്ക് പിന്തുണയുമായി പ്രകാശ്...

Read More >>
'നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ?'; പ്രിയദർശന്റെ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി: പ്രശംസയുമായി ഏക്ത കപൂർ

May 7, 2026 11:15 AM

'നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ?'; പ്രിയദർശന്റെ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി: പ്രശംസയുമായി ഏക്ത കപൂർ

'നിങ്ങൾക്ക് ലാഭമുണ്ടാകുന്നുണ്ടോ?'; പ്രിയദർശന്റെ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി: പ്രശംസയുമായി ഏക്ത...

Read More >>
Top Stories

News Roundup