'പേര് മാറി, പണി പാളി'! നോറ പറഞ്ഞത് നൂറയുടെ അക്കൗണ്ടിൽ; വ്യാജ വാർത്തകൾക്ക് എതിരെ താരം

'പേര് മാറി, പണി പാളി'! നോറ പറഞ്ഞത് നൂറയുടെ അക്കൗണ്ടിൽ; വ്യാജ വാർത്തകൾക്ക് എതിരെ താരം
2026-05-07T10:11:00 | By Athira V

(https://moviemax.in/) കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന രാഷ്ട്രീയ ചർച്ചകളിൽ തന്റെ പേരും ചിത്രവും വലിച്ചിഴച്ചതിനെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് താരം നൂറ.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് നൂറ സംസാരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് താരം വ്യക്തമാക്കി.

"നന്ദിയില്ലാത്ത കുറേ പേര്‍ ചോദിക്കുന്നുണ്ട് പിണറായി വിജയന്‍ എന്ത് ചെയ്തു എന്ന്. എന്താണ് അദ്ദേഹം ചെയ്യാത്തത് ? ഞാന്‍ പ്രൗഡ് ആയി തന്നെ പറയും ഞാന്‍ പിണറായി വിജയന്‍റെ ഹ്യൂജ് ഫാന്‍", എന്ന് നൂറ പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. എന്നാൽ ഇത് യഥാർത്ഥത്തിൽ പറഞ്ഞത് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ നോറ ആയിരുന്നു. ഇതാണ് നൂറയുടെ പേരിൽ പ്രചരിച്ചത്.

ഇത് ശ്രദ്ധയിൽപ്പെട്ട നൂറ പ്രതികരിക്കുകയായിരുന്നു. എന്തിനാണ് ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് നൂറ പറയുന്നത്.

"ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു. എന്‍റെ ഫോട്ടോയാണ് അതിലുള്ളത്. വേറൊരാള്‍ അവരുടെ പൊളിറ്റിക്കല്‍ വ്യൂസ് പറഞ്ഞതാണ് അത്. പക്ഷേ അവരുടെ ഫോട്ടോയോ മറ്റോ ഉപയോഗിക്കുന്നതിന് പകരം എന്‍റേതാണ് ഉപയോഗിച്ചത്. എന്‍റെ പേരും ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് കുറേ പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ ഒരിടത്തും പോയി പൊളിറ്റിക്കല്‍ വ്യൂവ്സ് പറയുന്ന ആളല്ല. പക്ഷേ എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് എനിക്കറിയില്ല. വ്യാജ വിവരങ്ങള്‍ കൊടുക്കുന്നതെന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. അതിലൂടെ അവര്‍ക്ക് എന്താണ് കിട്ടുന്നത്. ആള്‍ക്കാര് കാണുമ്പോള്‍, ങേ.. ഇവള്‍ ഇങ്ങനെ പറഞ്ഞോ ? എന്ന് ചിന്തിക്കും. ഇവളാരാ ഇത് പറയാന്‍ എന്ന് ചോദിച്ച് കൊണ്ടുള്ള കമന്‍റുകളും വരുന്നുണ്ട്. ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അതിനെ പറ്റി എനിക്ക് ഒന്നും പറയാനുമില്ല. പക്ഷേ ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്ലീസ് നിര്‍ത്തൂ. അത് ശരിയായ കാര്യമല്ല", എന്നായിരുന്നു നൂറയുടെ വാക്കുകൾ.

Content Highlight: The news that she supported Pinarayi vijayan, Noraadila, Noora

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup