ആഘോഷങ്ങൾ കണ്ണീർക്കടലായി..: പാനൂരിൽ മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിതാവ് മരിച്ചു

ആഘോഷങ്ങൾ കണ്ണീർക്കടലായി..: പാനൂരിൽ  മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിതാവ് മരിച്ചു
May 3, 2026 09:04 AM | By Susmitha Surendran

പാനൂ‍ർ : (https://truevisionnews.com/) മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പിതാവ് മരിച്ചു .വിളക്കോട്ടൂർ തെക്കുംമുറിയിലെ കണിയാങ്കല്ലിൽ മഹമ്മൂദ് (58) ആണ് മരിച്ചത് . വിവാഹ വീടിന്റെ സന്തോഷങ്ങൾക്കിടയിലേക്കാണ് മരണം നിഴൽ വീഴ്ത്തിയത്. 

മക്കളായ ഫാസിലിന്റെയും ഫാമിയുടെയും വിവാഹം ഇന്നാണ് (ഞായറാഴ്ച) നടക്കേണ്ടിയിരുന്നത്. കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ചടങ്ങുകളിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു അന്ത്യം.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹമ്മൂദ് മരിച്ചത്. പരേതനായ കുഞ്ഞമ്മദിന്റെയും മറിയത്തിന്റെയും മകനാണ് മഹമ്മൂദ്. മറ്റൊരു മകൻ: ഫായിസ്. സഹോദരങ്ങൾ: മൊയ്തു, ഇസ്മായിൽ, ആഷ്റഫ്, ആയിഷ, ജമീല, സാബിറ, ഹസീന.

Father dies just hours before his sons' wedding panoor

Next TV

Related Stories
Top Stories










News Roundup