കണ്ടാൽ മാന്യന്മാർ .....: വയനാട്ടിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കണ്ടാൽ മാന്യന്മാർ .....: വയനാട്ടിൽ  എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
May 3, 2026 08:46 AM | By Susmitha Surendran

സുൽത്താൻബത്തേരി: (https://truevisionnews.com/) എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24), മലപ്പുറം, കാടാഞ്ചേരി, നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ്‌ ഷബീബ് (22) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേർന്ന് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുറക്കാടി ചെമ്മണാംകുഴിയിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇവരെ പരിശോധിച്ചതിൽ 0.58 ഗ്രാം എം.ഡി.എം.എ യും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Three people arrested with MDMA and cannabis wayanad

Next TV

Related Stories
Top Stories










News Roundup