'അടുക്കള പൂട്ടേണ്ടി വരും'; വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാർഹിക സിലിണ്ടറിനും വില കൂടുന്നു; ജനജീവിതം ദുസ്സഹമാകും

'അടുക്കള പൂട്ടേണ്ടി വരും'; വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാർഹിക സിലിണ്ടറിനും വില കൂടുന്നു; ജനജീവിതം ദുസ്സഹമാകും
May 2, 2026 10:57 AM | By Anusree vc

തിരുവനന്തപുരം: (https://truevisionnews.com/) വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയതിന് പിന്നാലെ രാജ്യത്ത് ഗാർഹിക സിലിണ്ടറുകളുടെ വിലയും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സിലിണ്ടർ ഒന്നിന് കുറഞ്ഞത് 50 രൂപയെങ്കിലും വർധിപ്പിച്ചേക്കുമെന്നാണ് സൂചനകൾ പുറത്തുവരുന്നത്.

പാചകവാതക സിലിണ്ടറുകൾ ലഭ്യമാ​കുന്നതിൽ പ്രതിസന്ധി നിലനിൽക്കെയാണ് വിലകൂട്ടിയേക്കുമെന്ന സൂചനകൾ വരുന്നത്. ന​ഗരമേഖലയിൽ താമസിക്കുന്നവർക്ക് സ്ഥലപരിമിതിമൂലം വിറക് അടുപ്പിലേക്ക് മാറാനുള്ള സാചര്യവുമില്ല.

കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെയാണ് കേന്ദ്രസർക്കാർ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. ഛോട്ടുഗ്യാസിന് 261 രൂപയാണ് വർധിപ്പിച്ചത്.

ഒറ്റയടിക്ക് ആയിരം രൂപയോളം വർധിപ്പിച്ച നടപടി ചെറുകിട ഹോട്ടലുകളുടെ ഭാവിതന്നെ ഭാവി ഇരുളടഞ്ഞതാക്കി. ചെറിയ സിലിണ്ടറുകൾക്കും വില കൂട്ടിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇരുട്ടടിയായി. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മെയ് ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോർമുസ്‌ കടലിടുക്കിലെ സംഘർഷസ്ഥിതിയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ രാജ്യത്ത്‌ എൽപിജി ക്ഷാമം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. മാസം ശരാശരി 40 എൽപിജി ടാങ്കറുകളാണ്‌ പെട്രോളിയം വാതകവുമായി ഇന്ത്യയിൽ എത്തിയിരുന്നത്‌. എന്നാൽ സംഘർഷത്തെ തുടര്‍ന്ന് എൽപിജിയുമായി എത്തുന്ന ടാങ്കറുകളുടെ എണ്ണം ഇടിഞ്ഞു. ഫെബ്രുവരിക്കുശേഷം ഹോർമുസ്‌ കടലിടുക്ക്‌ കടന്ന്‌ എട്ട്‌ എൽപിജി ടാങ്കറുകൾ മാത്രമാണ്‌ എത്തിയിയത്‌. പശ്‌ചിമേഷ്യൻ സംഘർഷം നീണ്ടാൽ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്‌ രാജ്യം നീങ്ങുമെന്നാണ് ഇറക്കുമതി കണക്കുകൾ സൂചിപ്പിക്കുന്നത്‌.



എൽപിജി വിതരണം സുഗമമായി തുടരുന്നുവെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും സിലിണ്ടറിനായി ആഴ്ചകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്‌. ഇൻഡോർ പോലുള്ള നഗരങ്ങളിൽ ഓൺലൈനിലൂടെ ബുക്ക്‌ ചെയ്ത്‌ ഒരുമാസത്തിന്‌ ശേഷവും സിലിണ്ടർ കിട്ടാത്ത സ്ഥിതിയാണ്‌. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ദ‍ൗർലഭ്യവും തുടരുകയാണ്‌.



ഡൽഹി അടക്കമുള്ള നഗരങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്ത വിൽപ്പന തടസ്സമില്ലാതെ തുടരുകയാണ്‌.

Following the commercial cylinder, the price of domestic cylinders also increases

Next TV

Related Stories
'തെരഞ്ഞെടുപ്പെന്നാൽ സ്ഥാനാർഥികൾ തമ്മിലുള്ള വ്യക്തിപരമായ ​ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്'- പി എ മുഹമ്മദ് റിയാസ്

May 2, 2026 12:17 PM

'തെരഞ്ഞെടുപ്പെന്നാൽ സ്ഥാനാർഥികൾ തമ്മിലുള്ള വ്യക്തിപരമായ ​ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്'- പി എ മുഹമ്മദ് റിയാസ്

തെരഞ്ഞെടുപ്പെന്നാൽ സ്ഥാനാർഥികൾ തമ്മിലുള്ള വ്യക്തിപരമായ ​ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്-...

Read More >>
Top Stories










News Roundup