കൊല്ലം : (https://truevisionnews.com/) കൊല്ലം ചാത്തന്നൂരിൽ മോഷണ കുറ്റാരോപിച്ച് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചു . അഞ്ഞൂറ് രൂപ മോഷിച്ചുവെന്നാണ് ആരോപണം . ചാത്തന്നൂർ പാരിപ്പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി . സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു.
തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വാര്‍ഡനും കുക്കും മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് കുട്ടി പറയുന്നത്. താന്‍ മോഷ്ടിച്ചില്ലെന്ന് കുട്ടി പറഞ്ഞെങ്കിലും വാര്‍ഡനും കുക്കും ക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Accused of theft; Sixth grader tied up and beaten in Kollam
































.jpeg)