കോഴിക്കോട്: ( www.truevisionnews.com ) ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് പി വി അൻവർ. മറിച്ചുസംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു. അതേസമയം ബേപ്പൂരിൽ വിജയം ഉറപ്പ് എന്ന് പി വി അൻവർ പറഞ്ഞു. 65000ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല.
ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിൽ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തത് എന്നും പി വി അൻവർ ചോദിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ട് ഉണ്ട്.
കോഴിക്കോട്ടെ എൽ ഡി എഫ് തോൽവിക്ക് കാരണം റിയാസ് ആണെന്നും പി വി അൻവർ പറഞ്ഞു. കേരളത്തിൽ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികൾ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നും പി വി അൻവർ പറഞ്ഞു.
അതേസമയം, എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്‌സാറ്റ് പോള്‍ എന്താണെന്ന് നാലാം തിയ്യതി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടര്‍മാർ ഇടതുമുന്നണിയോടൊപ്പം നില്‍ക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
pv anvar against muhammaed riyas

































