കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടിക്കടുത്ത് മൊകേരി കോവുകുത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ (15) ആണ് മരിച്ചത് . ഇന്ന് രാവിലെ കുട്ടി ഉണരാതതിനാൻ ഏഴരയോടെയാണ് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്. ഉടൻ തന്നെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.
കുട്ടിക്ക് ഹൃദയവാൾവിന് തകരാർ ഉള്ളതിനാൽ ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അല്പസമയം മുമ്പ് മാറ്റി.
Girl found dead while sleeping at home in Mokeri





























.jpeg)
.jpeg)

