---
title: "'ഇനി പാടിയാൽ വായ കെട്ടിവെക്കും'; ബേസിലിന് പിറന്നാൾ ആശംസയുമായി എലിസബത്തും മകൾ ഹോപ്പിയും"
english_title: "Elizabeth and daughter Hopi wish Basil a happy birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355918/elizabeth-and-daughter-hopi-wish-basil-a-happy-birthday"
published_at: "2026-04-28T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f050253c5ff_7.jpg"
keywords: []
---

# 'ഇനി പാടിയാൽ വായ കെട്ടിവെക്കും'; ബേസിലിന് പിറന്നാൾ ആശംസയുമായി എലിസബത്തും മകൾ ഹോപ്പിയും

> **Lead Summary:** **[**മലയാളികളുടെ പ്രിയനടനും സംവിധായകനുമായ ബേസിൽ ജോസഫിന് പിറന്നാൾ മധുരത്തിനൊപ്പം പ്രിയപ്പെട്ടവരുടെ രസകരമായ ട്രോളുകളും. ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.

## Article Content

**[**മലയാളികളുടെ പ്രിയനടനും സംവിധായകനുമായ ബേസിൽ ജോസഫിന് പിറന്നാൾ മധുരത്തിനൊപ്പം പ്രിയപ്പെട്ടവരുടെ രസകരമായ ട്രോളുകളും. ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകൾ നേർന്ന് ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മകൾ ഹോപ്പിന് വേണ്ടി ആവേശത്തോടെ ഇംഗ്ലീഷ് പാട്ട് പാടിക്കൊടുക്കുന്ന ബേസിലിന്റെ വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചത്. അപ്പയുടെ പാട്ട് കേട്ട് തന്റെ ചെവി അടിച്ചുപോയെന്നും വായ കെട്ടിവെക്കുന്നതാണ് നല്ലതെന്നുമുള്ള മകളുടെ നിഷ്കളങ്കമായ പ്രതികരണം ആരാധകർക്കിടയിൽ വലിയ ചിരി പടർത്തിയിട്ടുണ്ട്.

പ്രായം കൂടുമെന്ന പേടിയിൽ പിറന്നാൾ വേണ്ടെന്ന് വെച്ച പൊന്നാങ്ങളയ്ക്ക് എല്ലാ ബന്ധുമിത്രാദികളുടെയും പേരിൽ ആശംസകൾ നേരുന്നു എന്നായിരുന്നു സഹോദരി ഷിൻസിയുടെ തമാശ കലർന്ന കുറിപ്പ്.

കുടുംബാംഗങ്ങൾക്കൊപ്പം നിരവധി സഹപ്രവർത്തകരും ആരാധകരും ബേസിലിന് ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം, അഭിനയത്തിനൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവെക്കുന്നതിന്റെ ആവേശത്തിലാണ് ബേസിൽ ഇപ്പോൾ.

അദ്ദേഹം ആദ്യമായി നിർമ്മാതാവാകുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് സിനിമാലോകം. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ബേസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായ ഈ ചിത്രം മലയാള സിനിമയിലെ വമ്പൻ താരനിരയെയാണ് അണിനിരത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355918/elizabeth-and-daughter-hopi-wish-basil-a-happy-birthday)