പറമ്പില്‍ നിന്ന് എന്തെടുക്കുവാ ....? നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയില്‍

 പറമ്പില്‍ നിന്ന് എന്തെടുക്കുവാ ....? നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി  പിടിയില്‍
Apr 28, 2026 12:41 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/) നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയമകൻ സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി(70), സഹോദരന്‍ റെജി(45) എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം മരണത്തിൽ ദുരൂഹതയേറുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മാത്യുവിനെ കാണാതായ കേസും പൊലീസ് വീണ്ടും അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്.

Nedumkandam double murder; Suspected accused Saji arrested

Next TV

Related Stories
സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചെന്ന് പരാതി

Apr 28, 2026 02:10 PM

സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചെന്ന് പരാതി

സിപിഐഎമ്മിന് വേണ്ടി പ്രചാരണത്തിനിറങ്ങി, തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ യുവാവിനെ ബിജെപി പ്രവർത്തകൻ മർദ്ദിച്ചെന്ന്...

Read More >>
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്

Apr 28, 2026 02:07 PM

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്

കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികള്‍ക്കെതിരെ അച്ചടക്ക നടപടി...

Read More >>
കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ

Apr 28, 2026 02:05 PM

കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ

കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു, പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ...

Read More >>
Top Stories

News Roundup