ബാലുശേരി(കോഴിക്കോട്): ( www.truevisionnews.com )കോഴിക്കോട് കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തിരച്ചിൽ നടത്തിയതിൻ്റെ തൊട്ടടുത്തുള്ള പാറക്കുളത്തിലാണ് ചൊവാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടശേരി അഴയിൽ ചേക്കോട്ടി (72) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ ഇദ്ദേഹത്തെ കാണാത്തതായി കുടുംബാംഗങ്ങൾ പൊലീസിൽ അറിയിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചെരിപ്പും ഷർട്ടും വീടിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കുളത്തിൽ അപകടത്തിൽ പെട്ടതായി സംശയമുണർന്നിരുന്നു. കൊയിലാണ്ടി ഫയർ ഫോഴ്‌സ് സ്‌കൂബ ടീം പാറക്കുളത്തിൽ പരിശോധന നടത്തുകയായിരുന്നു.
ഭാര്യ: വിലാസിനി (തുവ്വക്കോട്). മക്കൾ: ഷാജി, പ്രസീത, സുനിൽ. മരുമക്കൾ: സോജ (കൊടശേരി), ദേവേശൻ (കുന്നക്കൊടി), സുബില (ഒടുപ്രം). സഹേദരങ്ങൾ: അശോകൻ, സരള, ചന്ദ്രൻ, പരേതനായ രാരിച്ചക്കുട്ടി
Body of elderly man found in rock pool in Balussery





























.jpeg)
.jpeg)

