മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശന്‍ മരിച്ചു; മരണം 15 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശന്‍ മരിച്ചു; മരണം 15 ആയി
Apr 24, 2026 05:22 PM | By Anusree vc

തൃശൂര്‍: (https://truevisionnews.com/) മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു. നൂറു ശതമാനം പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സതീശന്റെ മരണത്തോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.

വെടിക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ടായിരുന്ന ആളാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.

ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്‌ത്‌ കൈവഴക്കം വന്ന വ്യക്തിയാണ് ഇദേഹം. തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വ്യക്തി കൂടിയാണ് സതീശൻ. മണി ഫയർവർക്സ് എന്ന പേരിലാണ് ഇവരുടെ വെടിക്കെട്ട് നിർമ്മാണശാലയുടെ ലൈസൻസ്. നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നൽകിയത് മണി ഫയർവർക്സാണ്. ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രമാണ് സതീശൻ വെടിക്കെട്ട് ഒരുക്കിയത്. പൂരത്തിനായി കാത്തുവെച്ചത് വിസ്മയങ്ങളായിരുന്നു. സുരക്ഷാക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയിരുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്.

Mundathikode fireworks tragedy, Thiruvambadi licensee Satheesan, who was undergoing treatment, dies

Next TV

Related Stories
കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

Apr 24, 2026 07:53 PM

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം, ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം...

Read More >>
കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Apr 24, 2026 07:14 PM

കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

കണ്ണൂർ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര...

Read More >>
 വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

Apr 24, 2026 07:09 PM

വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി,; ജീവനക്കാരായ രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ...

Read More >>
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

Apr 24, 2026 05:39 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും...

Read More >>
കടുത്ത ചൂട്: കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

Apr 24, 2026 04:43 PM

കടുത്ത ചൂട്: കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക്...

Read More >>
Top Stories