വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

 വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ രണ്ട് ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ
Apr 24, 2026 07:09 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) വ്യാജ രേഖകൾ ചമച്ച് അനധികൃതമായി എത്തിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ തിരുവനന്തപുരത്ത് ബംഗ്ലാദേശ് സ്വദേശികൾ കസ്റ്റഡിയിൽ. ബംഗ്ലാദേശ് സ്വദേശികളായ റുമ ചർണാഭ, റിമ ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്. ഇടപ്പഴഞ്ഞിയിലെ സ്പായിൽ ഇവർ രണ്ടു പേരും ജോലി ചെയ്ത് വരികയായിരുന്നു.

ഇവർ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലീസ് പിടികൂടി. എ ടി എസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. മ്യൂസിയം പോലീസ് കേസെടുത്തു.

ഇടപ്പഴഞ്ഞി ജഗതിയിലെ പോൾ വെൽനസ് സ്പായിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. പാസ്പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞുകൂടിയത് എന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്.

സ്ഥാപന ഉടമകളായ നിഹു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരുടെ സഹായത്തോടു കൂടിയാണോ ഇവർ എത്തിയത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇമിഗ്രേഷൻ ഫോറിനേഴ്സ് നിയമപ്രകാരമാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.

Two Bangladeshi women employees arrested for working at spa using fake documents

Next TV

Related Stories
പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Apr 24, 2026 09:07 PM

പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പന്ത്രണ്ട് വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച യുവാവ്...

Read More >>
കോഴിക്കോട് അടച്ചിട്ട വീട്ടിൽ കവർച്ച; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി

Apr 24, 2026 08:42 PM

കോഴിക്കോട് അടച്ചിട്ട വീട്ടിൽ കവർച്ച; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി

കോഴിക്കോട് അടച്ചിട്ട വീട്ടിൽ മോഷണം; പത്ത് പവനും 30,000 രൂപയും ഡയമണ്ട് കമ്മലുകളും മോഷണം പോയതായി പരാതി...

Read More >>
കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

Apr 24, 2026 08:02 PM

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ; ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

കസ്റ്റഡി മർദ്ദനത്തിൽ ആരോപണ വിധേയൻ, ഡിവൈഎസ്പി മധു ബാബുവിനെ എസ് പി ആക്കാൻ...

Read More >>
കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

Apr 24, 2026 07:53 PM

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം, ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യം...

Read More >>
Top Stories

News Roundup