മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

  മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു
Apr 24, 2026 02:31 PM | By VIPIN P V

മലപ്പുറം : ( www.truevisionnews.com )  മലപ്പുറം ജില്ലയിൽ വേനൽചൂട് കടുക്കുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതാപമേറ്റു. മേലെ മംഗലത്തു അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. മരപ്പണിയിൽ ഏർപ്പെട്ടിരിക്കെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഖിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കർശന ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (24/04/2026) ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് പാലക്കാട് ജില്ലയിൽ 41 ° വരെയും; തൃശൂർ ജില്ലയിൽ 40 ° വരെയും; കൊല്ലം ജില്ലയിൽ 39 ° വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ° വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ° വരെയും; തിരുവനന്തപുരം ജില്ലയിൽ 36° വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

youth suffers sunstroke in malappuram while working

Next TV

Related Stories
വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

Apr 24, 2026 04:06 PM

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

നിയമസഭ തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍, ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം...

Read More >>
വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

Apr 24, 2026 02:59 PM

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം,...

Read More >>
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 02:52 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Apr 24, 2026 02:23 PM

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ്...

Read More >>
വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

Apr 24, 2026 01:54 PM

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'...

Read More >>
പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

Apr 24, 2026 01:49 PM

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം...

Read More >>
Top Stories

News Roundup