വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'
Apr 24, 2026 01:54 PM | By Fidha Parvin

തിരുവനന്തപുരം: ( www.truevisionnews.com ) വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. മരണത്തിന് കാരണം മറൈന്‍ ടോക്‌സിന്‍ ആണെന്നാണ് നിഗമനം. ഹോട്ടലിലെ ഭക്ഷണവും വെളളവും പരിശോധിച്ചതില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ ഹോട്ടലിന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരുപോലെ കഴിച്ചത് മീന്‍ മുട്ടയാണ്. ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചു. വെളളവും പരിശോധിച്ചു. ഇതിലൊന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ കണ്ടെത്താനായില്ല. മീന്‍ വാങ്ങിയ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന തരത്തില്‍ ഒന്നും കണ്ടെത്താനായില്ല. മീന്‍ മുട്ടയിലെ മറൈന്‍ ടോക്‌സിന്‍ ആകാം മരണകാരണം എന്നാണ് രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാളയം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണമാണ് ഉളളത്. മറൈന്‍ ടോക്‌സിന്‍ കണ്ടെത്താനുളള പരിശോധനാ സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ല. ഹോട്ടലിലെ വെളളം, ജീവനക്കാരുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, എഫ്എസ്എസ്എഐ ലൈസന്‍സ്, ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിയ ബില്ലുകള്‍ എന്നിവയെല്ലാം കൃത്യമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ കിട്ടിയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫെബ്രുവരി പതിനാറിനാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് കൊല്ലം സ്വദേശികള്‍ മരിച്ചത്. റഷീദാ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്‌സില്‍ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകാമെന്നുമാണ് വിലയിരുത്തല്‍.

Vizhinjam death not due to food poisoning; cause is 'marine toxin'

Next TV

Related Stories
വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

Apr 24, 2026 04:06 PM

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

നിയമസഭ തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍, ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം...

Read More >>
വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

Apr 24, 2026 02:59 PM

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം,...

Read More >>
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 02:52 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
  മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

Apr 24, 2026 02:31 PM

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ, മലപ്പുറത്ത് യുവാവിന്...

Read More >>
നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Apr 24, 2026 02:23 PM

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ്...

Read More >>
പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

Apr 24, 2026 01:49 PM

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം...

Read More >>
Top Stories










News Roundup