എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു

എട്ട് പ്രതികൾ; ചാനിയംകടവിൽ വീട്ടിൽ പൊലീസ് പരിശോധന തടസപ്പെടുത്തിയതിന് കേസെടുത്തു
Apr 23, 2026 07:47 PM | By VIPIN P V

വടകര : ( www.truevisionnews.com ) ചാനിയംകടവിൽ സിപിഐഎം പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ തേടി പോയ പൊലീസിനെ തടഞ്ഞ സംഭവത്തിൽ എട്ട് ലീഗ്, കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വടകര പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ എന്നിവർ ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപെടുത്തൽ, സംഘംചേരൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വടകര എസ്.ഐ. വി.വി. ദീപ്തിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. സിപിഐഎം പ്രവർത്തകൻ കൊടക്കാട്ടിൽ ശ്രീജിത്തിനെ അക്രമിച്ച കേസിലെ പ്രതി കുണ്ടാറ്റിൽ സിദ്ദിഖിൻ്റ വീട്ടിലാണ് വടകരയിലെ എസ്ഐമാരായ വി.വി. ദീപ്തി,കെ.രജ്ജിത് തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 ഓളം പൊലീസുകാർ വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെ പരിശോധന നടത്തിയത്.

സിപിഐഎം പ്രവർത്തകനായ ശ്രീജിത്തിന് നേരെ മേഖലയിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായിരുന്നു. ഒരു സംഘം ആളുകൾ വടിവാൾ ഉപയോഗിച്ച് ശ്രീജിത്തിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ പോലീസ് കാവൽ ഏർപ്പെടുത്തി.

case has been registered for obstructing a police inspection at a house in Chaniyamkadavil.

Next TV

Related Stories
കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

Apr 23, 2026 09:23 PM

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ്...

Read More >>
കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

Apr 23, 2026 08:35 PM

കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീട്ടിൽ വീണ്ടും പാമ്പ്; കണ്ടെത്തുന്നത് നാലാമത്തെ പാമ്പിനെ

കോടാലിയിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം, വീട്ടിൽ വീണ്ടും...

Read More >>
പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

Apr 23, 2026 08:02 PM

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം -മുഖ്യമന്ത്രി

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം...

Read More >>
പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

Apr 23, 2026 07:56 PM

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു; അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ വരുമ്പോൾ

പോത്തൻകോട്ട് പതിനെട്ടുകാരിക്ക് പാമ്പുകടിയേറ്റു, അപകടം അമ്മൂമ്മയുടെ വീട്ടിൽപോയി തിരികെ...

Read More >>
നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Apr 23, 2026 07:14 PM

നാളെ അവധി; കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി...

Read More >>
Top Stories