യേശുദാസിന്റെ മരണം: കേക്ക് നൽകിയതിലും സ്വത്ത് മാറ്റിയതിലും ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി

യേശുദാസിന്റെ മരണം: കേക്ക് നൽകിയതിലും സ്വത്ത് മാറ്റിയതിലും ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി
Apr 21, 2026 02:40 PM | By Susmitha Surendran

ആലപ്പുഴ: (https://truevisionnews.com/)  ചെങ്ങന്നൂർ പുലിയൂരിൽ വയോധികന്റെ മരണത്തിലെ ദുരൂഹത നീക്കാൻ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ സ്വദേശി 74 കാരൻ യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനാണ് മരുമകളുടെ പരാതിയിൽ കല്ലറ തുറന്നത്. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കൂടി വന്നാലേ കേസിൽ വ്യക്തത വരൂ.

കഴിഞ്ഞ മാർച്ച് 20ന് മരിച്ച യേശുദാസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പുലിയൂർ പള്ളിയിലെ സെല്ലാര്‍ പൊളിച്ചായിരുന്നു നടപടി. വീട്ടിൽ വെച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.

രക്തം ഛർദ്ദിച്ച് കൈവിരലുകൾ കരിനീലിച്ച നിലയിലായിരുന്നു എന്നാണ് മരുമകളുടെ ആരോപണം. മരിക്കുന്നതിന് മൂന്ന് മാസം മുൻപ് സ്വത്തു വകകൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായും ഒട്ടേറെ രേഖകൾ കാണാതായതായും മരുമകൾ ആരോപിച്ചു. ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണവും മാറ്റിയെന്നാണ് മരുമകള്‍ ലീന പറയുന്നത്.

വീട്ടിലെ ജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് മരണം എന്നാണ് ആരോപണം. പ്രായാധിക്യത്തിന്റെ അവശതകളുള്ള യേശുദാസിനെ പരിചരിച്ചിരുന്നത് ജോലിക്കാരിയായിരുന്നു. മരിച്ച യേശുദാസ് ഭോപ്പാലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു മകനും മകളുമുണ്ട്. മകൻ 2017ൽ മരിച്ചു. ഭാര്യ 2024 ലും മരിച്ചു. മകളും മരുമകളും വിദേശത്താണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്മാരാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

Yesudas' death, grave opened and postmortem conducted

Next TV

Related Stories
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന്  മരണം, 40 ഓളംപേർക്ക് പരിക്ക്

Apr 21, 2026 04:30 PM

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന് മരണം, 40 ഓളംപേർക്ക് പരിക്ക്

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; 3 മരണം, നിരവധിപേർക്ക്...

Read More >>
ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

Apr 21, 2026 03:56 PM

ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക്...

Read More >>
കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌ ദാരുണാന്ത്യം

Apr 21, 2026 03:55 PM

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌ ദാരുണാന്ത്യം

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌...

Read More >>
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി: അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു; ഏപ്രിൽ മാസത്തെ വിതരണം ഉടൻ

Apr 21, 2026 03:29 PM

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി: അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു; ഏപ്രിൽ മാസത്തെ വിതരണം ഉടൻ

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി, അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു, ഏപ്രിൽ മാസത്തെ വിതരണം...

Read More >>
Top Stories

News Roundup