പൂരനഗരിയെ നടുക്കി സ്ഫോടനം; മുണ്ടത്തിക്കോട് വെടിക്കെട്ട് പുര കത്തിയമർന്നു, 40 പേർക്ക് പരിക്ക്

പൂരനഗരിയെ നടുക്കി സ്ഫോടനം; മുണ്ടത്തിക്കോട് വെടിക്കെട്ട് പുര കത്തിയമർന്നു, 40 പേർക്ക് പരിക്ക്
Apr 21, 2026 04:04 PM | By Krishnapriya S R

തൃശൂർ: (truevisionnews.com) തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനം നാടിനെ നടുക്കി. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്.

സ്ഫോടനത്തിൽ 40 ഓളം തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം കിലോമീറ്ററുകൾ അകലെ വരെ കേൾക്കാമായിരുന്നു എന്നത് അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

സ്ഫോടനം നടന്ന ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രമുഖ ആശുപത്രികൾക്കെല്ലാം സജ്ജമായിരിക്കാൻ ജില്ലാ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ വൻതോതിൽ ഇവിടെ സംഭരിച്ചിരുന്നതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.

പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

How to prepare beef noodles

Next TV

Related Stories
തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

Apr 21, 2026 05:45 PM

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച്...

Read More >>
' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർ​ഗീസ്

Apr 21, 2026 05:35 PM

' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർ​ഗീസ്

'ഒരു മുസ്ലിം വീട്ടിലും വോട്ട് ചോദിച്ച് പോയില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക്...

Read More >>
കേരളം തണുക്കാൻ പോകുന്നു:  ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2026 05:04 PM

കേരളം തണുക്കാൻ പോകുന്നു: ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...

Read More >>
Top Stories

News Roundup