മലപ്പുറം: (https://truevisionnews.com/) മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന ( 25) ആണ് മരിച്ചത്. ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.
A woman died after her husband poured kerosene on her and set her on fire in Malappuram.
































