പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവ് മരിച്ചു

പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവ് മരിച്ചു
Apr 21, 2026 02:27 PM | By Susmitha Surendran

കൊച്ചി : (https://truevisionnews.com/) പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിവൈഎഫ്‌ഐ യുവ നേതാവ് മരിച്ചു. പെരുമ്പാവൂര്‍ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ബി എ വിദ്യാര്‍ഥിനിയായിരുന്നു.

തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഉടനെ ആളുകളെ വിളിക്കുകയും അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. പെരുമ്പാവൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഡിവൈഎഫ്‌ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റാണ് അഞ്ജന.

സിപിഐഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ് അമ്മ ബിന്ദു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. അനശ്വരയാണ് സഹോദരി.

Young DYFI leader falls into river from bridge; tragic end

Next TV

Related Stories
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന്  മരണം, 40 ഓളംപേർക്ക് പരിക്ക്

Apr 21, 2026 04:30 PM

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; മൂന്ന് മരണം, 40 ഓളംപേർക്ക് പരിക്ക്

തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം; 3 മരണം, നിരവധിപേർക്ക്...

Read More >>
ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

Apr 21, 2026 03:56 PM

ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക്...

Read More >>
കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌ ദാരുണാന്ത്യം

Apr 21, 2026 03:55 PM

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌ ദാരുണാന്ത്യം

കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ചു; കാൽനടയാത്രക്കാരന്‌...

Read More >>
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി: അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു; ഏപ്രിൽ മാസത്തെ വിതരണം ഉടൻ

Apr 21, 2026 03:29 PM

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി: അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു; ഏപ്രിൽ മാസത്തെ വിതരണം ഉടൻ

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി, അപേക്ഷകരുടെ എണ്ണം 18 ലക്ഷം കടന്നു, ഏപ്രിൽ മാസത്തെ വിതരണം...

Read More >>
Top Stories

News Roundup