കണ്ണൂർ: (https://truevisionnews.com/) പയ്യന്നൂർ കാര താലിച്ചാലം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. എഴിലോട് സ്വദേശി ശ്രീനന്ദാണ് (21) അർധരാത്രിയിൽ പാലത്തിൽ നിന്ന് ചാടിയത്.
യുവാവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പയ്യന്നൂർ അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ 200 മീറ്ററോളം ഒഴുകി അവശനിലയിൽ യുവാവിനെ കണ്ടെത്തി.
തുടർന്ന് പയ്യന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി.ദയാൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.അജിത്കുമാർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.വി.വിപിൻ, പി.പി.രാഹുൽ, യു.കെ.ലിജീഷ്, ഹോം ഗാർഡുമാരായ വി.വി.പദ്മനാഭൻ, ടി.കെ.ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
Firefighters rescue youth who jumped into river in Payyannur
































