അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

അനോഷ് കണ്ണ് തുറന്നു: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
Apr 20, 2026 04:25 PM | By Susmitha Surendran

(https://truevisionnews.com/) തൃശൂര്‍ കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടി ഇപ്പോഴും അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

അനോഷിന്റെ സഹോദരന്‍ എട്ട് വയസുകാരന്‍ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. അല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സമീപത്ത് വീണ്ടും പാമ്പിനെ കണ്ടെത്തിയത് ആശങ്കയുണ്ടാക്കി. മരിച്ച ആല്‍ജോയെയും സഹോദരന്‍ പത്തു വയസ്സുകാരന്‍ അനോഷിനെയും കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു

ആല്‍ജോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പിന്‍ വിഷം ഉള്ളില്‍ ചെന്നത് തന്നെയാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കോടാലിയിലെ വീട്ടിലെത്തിച്ചത്. ഈ സമയത്താണ് വീടിന് സമീപത്ത് വീണ്ടും പാമ്പിനെ കണ്ടെത്തിയത്.

Improvement in the health of a child undergoing treatment for a snakebite in Kodakara

Next TV

Related Stories
വിഷ്ണുവിനെ കുടുക്കിയത് 'എംപോക്കറ്റ്'; എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു

Apr 20, 2026 05:13 PM

വിഷ്ണുവിനെ കുടുക്കിയത് 'എംപോക്കറ്റ്'; എടുത്തതിൽ കൂടുതൽ പണം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നു

ആയഞ്ചേരി സ്വദേശി വിഷ്ണുവിന്റെ തിരോധാനം , ലോൺ എടുത്തത് എംപോക്കറ്റ് ലോൺ ആപ്പിൽ...

Read More >>
വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം

Apr 20, 2026 05:05 PM

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍...

Read More >>
പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

Apr 20, 2026 04:01 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത്...

Read More >>
Top Stories

News Roundup