കോഴിക്കോട് മൂഴിക്കലിൽ നടന്നത് ആസൂത്രിത നീക്കമോ? മൂന്ന് ബന്ധുക്കൾ സംശയ നിഴലിൽ, ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു

കോഴിക്കോട്  മൂഴിക്കലിൽ നടന്നത് ആസൂത്രിത നീക്കമോ? മൂന്ന് ബന്ധുക്കൾ സംശയ നിഴലിൽ, ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു
Apr 19, 2026 03:51 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/)  മൂഴിക്കലിലെ ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ മൂന്നു ബന്ധുക്കളെ സംശയം. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ നടന്ന നീക്കങ്ങൾ കൊലപാതകത്തിന് പിന്നിൽ മറ്റാരോ ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മൂഴിക്കലിൽ കൊല്ലപ്പെട്ട നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്ന് മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെത്തിയത്. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും, ജീവനൊടുക്കിയ അദിനാന്റെ ഫോണുമാണ് കിണറ്റിൽ നിന്നും കണ്ടെടുത്തത്.

അദിനാൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നത്. കൊല നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അടുത്ത ബന്ധു, ബഹളം കേട്ടയുടൻ വീട്ടിലെത്തിയ രണ്ടു ബന്ധുക്കൾ എന്നിവരെയാണ് അന്വേഷണസംഘം സംശയിക്കുന്നത്.

ഈ മൂന്നുപേരിൽ മൊബൈൽ ഫോണുകൾ കിണറ്റിൽ ഇടാൻ കൂടുതൽ സാധ്യതയുള്ള യുവാവിൽ നിന്ന് പ്രാഥമികമായി വിവരങ്ങൾ ചേവായൂർ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂവരും പൊന്നാനിയിൽ നസ്രീനയുടെ പിതാവിന്റെ വീട്ടിലാണ് ഉള്ളത്. ഇവരെ കോഴിക്കോട് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

ഇതുകൂടാതെ കൊല്ലപ്പെട്ട നസ്രീനയുടെയും, ആത്മഹത്യ ചെയ്ത അദിനാന്റെയും രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും. നസ്രിനയുടെ ഫോണിൽ നിന്ന് അദിനാൻ്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചതായി കണ്ടെത്തി.

പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അയച്ച മെസ്സേജിൽ അദിനാൻ മരിച്ചുവെന്ന് അറിയിക്കുന്ന ഉള്ളടക്കമുണ്ടെന്നതാണ് കണ്ടെത്തൽ. അദിനാൻ്റെ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അദിനാന്റെ ശരീരത്തിൽ നിന്നെടുത്ത പാക്കിംഗ് ടേപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Mystery grows in double death in Moozhikkal, Kozhikode

Next TV

Related Stories
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Apr 19, 2026 09:07 PM

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

Apr 19, 2026 07:50 PM

ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി, വിവിധയിടങ്ങളിൽ ശക്തമായ...

Read More >>
കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

Apr 19, 2026 05:29 PM

കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ...

Read More >>
വായിൽ തോന്നുന്നത് വിളിച്ചു പറയരുത്, വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളത് ? വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

Apr 19, 2026 04:24 PM

വായിൽ തോന്നുന്നത് വിളിച്ചു പറയരുത്, വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളത് ? വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നെന്ന പരാതി, വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ...

Read More >>
കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം

Apr 19, 2026 04:03 PM

കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം

കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന്...

Read More >>
Top Stories

News Roundup