---
title: "ഫ്രഞ്ച് സിനിമയിലെ വിസ്മയം നതാലി ബായേ അന്തരിച്ചു; വിടവാങ്ങിയത് നാല് തവണ സെസാർ പുരസ്കാരം നേടിയ പ്രതിഭ"
english_title: "French cinema wonder Nathalie Baye passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354210/french-cinema-wonder-nathalie-baye-passes-away"
published_at: "2026-04-19T14:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e49910c189a_French_cinema_wonder_Nathalie_Baye_passes_away.jpg"
keywords: []
---

# ഫ്രഞ്ച് സിനിമയിലെ വിസ്മയം നതാലി ബായേ അന്തരിച്ചു; വിടവാങ്ങിയത് നാല് തവണ സെസാർ പുരസ്കാരം നേടിയ പ്രതിഭ

> **Lead Summary:** ലോകപ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഫ്രഞ്ച് സിനിമയിലെ പരമോന്നത ബഹുമതിയായ സെസാർ അവാർഡ് നാല് തവണ സ്വന്തമാക്കിയിട്ടുള്ള അവർ, ലോകസിനിമയിലെ തന്നെ ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു. പാരീസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

ലോകപ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഫ്രഞ്ച് സിനിമയിലെ പരമോന്നത ബഹുമതിയായ സെസാർ അവാർഡ് നാല് തവണ സ്വന്തമാക്കിയിട്ടുള്ള അവർ, ലോകസിനിമയിലെ തന്നെ ശ്രദ്ധേയയായ വ്യക്തിത്വമായിരുന്നു. പാരീസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നതാലി സിനിമാപ്രേമികളുടെ മനംകവർന്നു. മികച്ച നടിക്കുള്ള സെസാർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സിനിമയിലെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമായിരുന്ന അവർ ആഗോളതലത്തിൽ ശ്രദ്ധേയമായ പല ചിത്രങ്ങളിലും വേഷമിട്ടു.

ഫ്രഞ്ച് സിനിമകൾക്ക് പുറമെ ഹോളിവുഡിലും നതാലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത 'ക്യാച്ച് മി ഇഫ് യു കാൻ' എന്ന ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോയുടെ കഥാപാത്രത്തിന്റെ അമ്മയായി നതാലി നടത്തിയ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/354210/french-cinema-wonder-nathalie-baye-passes-away)