---
title: "ഹൂസ്റ്റണിൽ ലാലേട്ടൻ ഷോ; ‘വേൽമുരുകാ’ പാടി വേദി തകർത്ത് മോഹൻലാൽ"
english_title: "Mohanlal destroys the stage by singing 'Velmuruka'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354208/mohanlal-destroys-the-stage-by-singing-velmuruka"
published_at: "2026-04-19T14:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e49894117bd_16.jpg"
keywords: []
---

# ഹൂസ്റ്റണിൽ ലാലേട്ടൻ ഷോ; ‘വേൽമുരുകാ’ പാടി വേദി തകർത്ത് മോഹൻലാൽ

> **Lead Summary:** **[** മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വീണ്ടും സ്റ്റേജ് ഷോകളിൽ വിസ്മയമാകുന്നു. യുഎസിലെ ഹൂസ്റ്റണിൽ നടന്ന ‘കിലുക്കം 25’ എന്ന മെഗാ ഷോയിലാണ് ആടിയും പാടിയും ആരാധകരെ താരം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്.

## Article Content

**[** മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വീണ്ടും സ്റ്റേജ് ഷോകളിൽ വിസ്മയമാകുന്നു. യുഎസിലെ ഹൂസ്റ്റണിൽ നടന്ന ‘കിലുക്കം 25’ എന്ന മെഗാ ഷോയിലാണ് ആടിയും പാടിയും ആരാധകരെ താരം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്.

ഏപ്രിൽ 17-ന് അരങ്ങേറിയ പരിപാടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വേദിയിൽ കറുത്ത ഷർട്ടും മുണ്ടും ധരിച്ച് ലാലേട്ടൻ എത്തിയതോടെ കാണികൾക്കിടയിൽ ആവേശം അണപൊട്ടി.

തന്റെ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ പാടി ആരാധകരെ കയ്യിലെടുക്കുന്ന മോഹൻലാലിനെയാണ് വീഡിയോകളിൽ കാണുന്നത്. ഇതിൽ ‘വേൽമുരുകാ’ എന്ന ഗാനം ആലപിക്കുകയും ചിത്രത്തിലെ ഐക്കോണിക് ഡാൻസ് സ്റ്റെപ്പുകൾ വേദിയിൽ പുനരവതരിപ്പിക്കുകയും ചെയ്തത് വലിയ കയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

‘ഛോട്ടാ മുംബൈ’യിലെ ‘വാസ്ഗോഡ ഗാമ’ എന്ന ഗാനം സ്റ്റീഫൻ ദേവസിയുടെ കീബോർഡ് പ്രകടനത്തിനൊപ്പം ആലപിച്ചപ്പോഴും താരത്തിന്റെ എനർജി ശ്രദ്ധിക്കപ്പെട്ടു. നടൻ മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസ്സി എന്നിവരും മോഹൻലാലിനൊപ്പം വേദിയിൽ തിളങ്ങി.

താരത്തിന്റെ പാട്ടും നൃത്തവും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതോടെ, ഷോയുടെ മുഴുവൻ ദൃശ്യങ്ങൾക്കുമായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഈ പ്രായത്തിലും അമ്പരപ്പിക്കുന്ന വേഗതയോടെ വേദിയിൽ പെർഫോം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോകൾ ‘ലാലേട്ടൻ എനർജി’ എന്ന ടാഗോടെയാണ് വൈറലാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/354208/mohanlal-destroys-the-stage-by-singing-velmuruka)