അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം വിവാദത്തിൽ

അലൻ ജോസ് പെരേരയെ അപമാനിച്ചതോ അതോ റീച്ചിന് വേണ്ടിയുള്ള നാടകമോ? കൊണ്ടോട്ടിയിലെ വിവാഹ ആഘോഷം വിവാദത്തിൽ
2026-04-19T12:14:00 | By Fidha Parvin

(moviemax.in) സോഷ്യൽ മീഡിയ താരം അലൻ ജോസ് പെരേരയെ മലപ്പുറത്ത് അപമാനിച്ചതായി ആരോപണം. മലപ്പുറം കൊണ്ടോട്ടിയിൽ വിവാഹ ആഘോഷത്തിനെത്തിയ അലനെ ഒരു സംഘം ആളുകൾക്ക് മുന്നിൽ വെച്ച് അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച. 

ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണത്തിന് ഗസ്റ്റായി വിളിച്ചു കൊണ്ട് ഷർട്ട് വരെ ഊരിപ്പിച്ചു നടു റോട്ടിലൂടെ ഓടിപ്പിച്ചുവെന്നും പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. അലൻ ജോസ് പെരേരയും പ്രതികരിച്ചിട്ടില്ല. നിരവധി പേരാണ് വീഡിയോയും ഫോട്ടോയും സഹിതം പോസ്റ്റ് ചെയ്യുന്നത്. ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് സംസ്കാരത്തിന് യോജിച്ച നടപടിയല്ലെന്നും എല്ലാവർക്കും ആത്മാഭിമാനമുണ്ടെന്നും പോസ്റ്റുകളിൽ പറയുന്നു.

എന്നാൽ, റീച്ചിനായി അലൻ ജോസ് പെരേര സ്വയം സൃഷ്ടിച്ച സംഭവമാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഏറെപ്പേർ ഫോളോ ചെയ്യുന്ന അലൻ ജോസ് പേരെരയെ ചിലർ പണം നൽകി വിവാഹങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് അതിഥിയായി ക്ഷണിക്കാറുണ്ട്.

സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചു. നേരത്തെ യൂബർ ഡ്രൈവർ തന്നെ മർദ്ദിച്ചെന്ന പരാതിയുമായി പെരേര എത്തിയിരുന്നു. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് അലന്‍റെ പരാതി.

Content Highlight: Was Alan Jose Perera insulted or a drama for the Reich? The wedding celebration in Kondotty is in controversy

Next TV

Related Stories
ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

Jul 14, 2026 04:10 PM

ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

ആഗ്രയിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ ശിവലിംഗ രൂപത്തിൽ ഐസ്...

Read More >>
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories

News Roundup