---
title: "ദുവയ്ക്ക് കൂട്ടിന് ഒരാൾ കൂടി എത്തുന്നു; രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ദീപികയും രൺവീറും"
english_title: "Dua's baby is getting a new addition; Deepika and Ranveer to welcome second child"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354187/duas-baby-is-getting-a-new-addition-deepika-and-ranveer-to-welcome-second-child"
published_at: "2026-04-19T13:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e487ec2d767_Deepika_and_Ranveer_to_welcome_second_child.jpg"
keywords: []
---

# ദുവയ്ക്ക് കൂട്ടിന് ഒരാൾ കൂടി എത്തുന്നു; രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ദീപികയും രൺവീറും

> **Lead Summary:** രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. പ്രെഗ്നൻസി കിറ്റുമായി നിൽക്കുന്ന മൂത്തമകൾ ദുവയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഈ വിശേഷം ആരാധകരെ അറിയിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. സാമന്ത, പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര, അനന്യ പാണ്ഡെ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖർ ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2024 സെപ്റ്റംബറിലായിരുന്നു ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കണ്മണിയായി ദുവ ജനിച്ചത്.

## Article Content

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. പ്രെഗ്നൻസി കിറ്റുമായി നിൽക്കുന്ന മൂത്തമകൾ ദുവയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക ഈ വിശേഷം ആരാധകരെ അറിയിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. സാമന്ത, പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര, അനന്യ പാണ്ഡെ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖർ ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2024 സെപ്റ്റംബറിലായിരുന്നു ദീപികയ്ക്കും രൺവീറിനും ആദ്യത്തെ കണ്മണിയായി ദുവ ജനിച്ചത്.

അതേസമയം ധുരന്ധർ 2 ആയിരുന്നു രൺവീറിന്റെതായി അവസാനമിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ വിജയമായ ചിത്രം ആഗോള കളക്ഷനായി 3000 കോടിയാണ് നേടിയത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൻറെ ആഹദ്യ ഭാഗവും വമ്പൻ വിജയമായിരുന്നു കരസ്ഥമാക്കിയത്.

അതേസമയം ഷാരുഖ് ഖാൻ നായകനായെത്തുന്ന 'കിംഗ്' ആണ് ദീപികയുടെ പുതിയ ചിത്രം. പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങീ വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/354187/duas-baby-is-getting-a-new-addition-deepika-and-ranveer-to-welcome-second-child)