മയക്കുമരുന്ന് വിൽപനയ്ക്കിടെ 'കൈയോടെ' പൊക്കി! കോഴിക്കോട് പയ്യോളിയിൽ യുവാവ് പിടിയിൽ

മയക്കുമരുന്ന് വിൽപനയ്ക്കിടെ 'കൈയോടെ' പൊക്കി!  കോഴിക്കോട് പയ്യോളിയിൽ  യുവാവ് പിടിയിൽ
Apr 19, 2026 02:56 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) പയ്യോളിയിൽ മയക്കുമരുന്ന് വേട്ട. തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 8 ഗ്രാം മെത്താംഫിറ്റാമിനും കഞ്ചാവും കണ്ടെത്തി.

കൊയിലാണ്ടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് കൊയിലാണ്ടി എക്സൈസ് പരിശോധന നടത്തിയത്. നേരത്തെ കാസർഗോഡ് കുമ്പളയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദി (28) ആണ് അറസ്റ്റിലായത്. പൊലീസിന്റെ മിന്നൽ പരിശോധനക്കിടെ ആയിരുന്നു അറസ്റ്റ്.

മുട്ടത്തെ നാഷണൽ ഹൈവേ 66ന് സമീപം വെച്ചാണ് ശനിയാഴ്ച പുലർച്ചെ 12.10 ഓടെ ഇയാൾ പിടിയിലായത്. മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിലാണ് കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ അഫ്രിദിയെ കണ്ടത്.

സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇയാള്‍ പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടതും സ്കൂട്ടറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് പിടികൂടി നടത്തിയ ദേഹപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Drug bust in Kozhikode's Payyoli; Youth arrested

Next TV

Related Stories
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Apr 19, 2026 09:07 PM

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

Apr 19, 2026 07:50 PM

ആർത്തലച്ച് വേനൽമഴ...! വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി; വിവിധയിടങ്ങളിൽ ശക്തമായ മഴ

വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി, വിവിധയിടങ്ങളിൽ ശക്തമായ...

Read More >>
കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

Apr 19, 2026 05:29 PM

കളിചിരികൾക്കിടെ അപകടം; സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ...

Read More >>
വായിൽ തോന്നുന്നത് വിളിച്ചു പറയരുത്, വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളത് ? വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

Apr 19, 2026 04:24 PM

വായിൽ തോന്നുന്നത് വിളിച്ചു പറയരുത്, വിവാദമുണ്ടാക്കാന്‍ ഇവിടെ എന്താണുള്ളത് ? വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നെന്ന പരാതി, വയനാട് ടൗണ്‍ഷിപ്പിലെത്തി ഡിവൈഎഫ്‌ഐ...

Read More >>
കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം

Apr 19, 2026 04:03 PM

കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം

കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന്...

Read More >>
Top Stories

News Roundup