ഇടപാടുകാരെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപണം; കോഴിക്കോട് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ലഹരി സംഘം പിടിയിൽ

ഇടപാടുകാരെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപണം; കോഴിക്കോട് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ലഹരി സംഘം പിടിയിൽ
Apr 18, 2026 11:10 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) പൊലീസിന് മയക്കുമരുന്ന് ഇടപാടുകാരെ കുറിച്ച് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ലഹരി സംഘം പിടിയിൽ. പുതിയപാലം സ്വദേശി അഖീഷ്, മയക്കുമരുന്ന് ഇടപാടുകാ‍ർക്കിടയിൽ ലൂക്കാ എന്നറിയപ്പെടുന്ന അഭിരാം എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫ് സംഘവുമാണ് പ്രതികളെ പിടികൂടിയത്. മാങ്കാവ് സ്വദേശിയായ യുവാവിനെ ഏഴാം തീയതിയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ബീച്ച് ലയൺസ് പാർക്കിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് വടിവാൾ കൊണ്ട് വെട്ടിയും ഇഷ്ടികകൊണ്ട് തലക്കടിക്കുകയുമായിരുന്നു. അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു.

drug gang arrested for kidnapping and beating young man for allegedly informing police about clients

Next TV

Related Stories
കോഴിക്കോട് മത്സ്യബന്ധന ബോട്ടിൻ്റെ എഞ്ചിന്‍ റൂമിൽ നിന്ന് വാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

Apr 18, 2026 01:02 PM

കോഴിക്കോട് മത്സ്യബന്ധന ബോട്ടിൻ്റെ എഞ്ചിന്‍ റൂമിൽ നിന്ന് വാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കോഴിക്കോട് മത്സ്യബന്ധന ബോട്ടിൻ്റെ എഞ്ചിന്‍ റൂമിൽ നിന്ന് വാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി...

Read More >>
നിതിൻ രാജിൻ്റെ മരണം; അറസ്റ്റിലായ ഇൻസ്റ്റാ പേ ലോൺ നടത്തിപ്പുകാർ റിമാൻഡിൽ

Apr 18, 2026 12:43 PM

നിതിൻ രാജിൻ്റെ മരണം; അറസ്റ്റിലായ ഇൻസ്റ്റാ പേ ലോൺ നടത്തിപ്പുകാർ റിമാൻഡിൽ

അറസ്റ്റിലായ ഇൻസ്റ്റാ പേ ലോൺ നടത്തിപ്പുകാർ...

Read More >>
Top Stories

News Roundup