ഈ ശബ്ദത്തിന് പിന്നിലൊരു കണ്ണീർക്കഥയുണ്ട് ,ആ ശബ്ദമാറ്റം വെറുമൊരു മാറ്റമല്ല 'മോഹിനിയാട്ട'ത്തിലും കൈയടി നേടി ആ ശബ്‍ദം

ഈ ശബ്ദത്തിന് പിന്നിലൊരു കണ്ണീർക്കഥയുണ്ട് ,ആ ശബ്ദമാറ്റം വെറുമൊരു മാറ്റമല്ല 'മോഹിനിയാട്ട'ത്തിലും കൈയടി നേടി ആ ശബ്‍ദം
Apr 14, 2026 02:09 PM | By Fidha Parvin

(moviemax.in) നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ബാലതാരമായി സിനിമയിലെത്തിയ കലാരഞ്ജിനി, ഇന്ന് കോമഡി കലർന്ന സ്വഭാവ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഉർവശിയുടെയും കൽപനയുടെയും സഹോദരിയായ ഇവർ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലും ടെലിവിഷൻ പരമ്പരകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കലാരഞ്ജിനിയുടെ പ്രത്യേകതയായ ആ തനത് ശബ്ദം സത്യത്തിൽ ഒരു സിനിമാ സെറ്റിലുണ്ടായ അപകടത്തിലൂടെ സംഭവിച്ചതാണ്. അവരുടെ പഴയ ശബ്ദമായിരുന്നില്ല ഇത്. ഏറ്റവും പുതിയ ചിത്രമായ 'മോഹിനിയാട്ട'ത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെടുമ്പോൾ, വർഷങ്ങൾക്ക് മുൻപ് അവരുടെ ശബ്ദത്തിന് മാറ്റമുണ്ടാക്കിയ ആ നിർഭാഗ്യകരമായ അപകടം വീണ്ടും ചർച്ചയാവുകയാണ്.

സിനിമാ സെറ്റിലുണ്ടായ അപ്രതീക്ഷിത അപകടമാണ് നടി കലാരഞ്ജിനിയുടെ ശബ്ദത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. വർഷങ്ങൾക്ക് മുൻപ് പ്രേം നസീറിനൊപ്പം അഭിനയിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. വായിൽ നിന്ന് രക്തം ഛർദ്ദിക്കുന്ന രംഗത്തിനായി ചുവന്ന നിറത്തിലുള്ള പൗഡറിൽ വെളിച്ചെണ്ണ മിക്സ് ചെയ്ത മിശ്രിതമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാൽ മേക്കപ്പ്മാന് സംഭവിച്ച അബദ്ധം കാരണം ആ മിശ്രിതത്തിൽ അല്പം ആസിഡ് കൂടി കലർന്നുപോയി.

ഷൂട്ടിംഗ് സമയത്ത് പ്രേം നസീർ ഈ മിശ്രിതം കലാരഞ്ജിനിയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തതും വായ പൊള്ളിപ്പോകുകയായിരുന്നു. പെട്ടെന്ന് തന്നെ തുപ്പിക്കളഞ്ഞെങ്കിലും ആ ആസിഡ് അംശം ശബ്ദത്തെ സാരമായി ബാധിച്ചു. പിന്നീട് പല ചികിത്സകൾ നടത്തിയെങ്കിലും ശബ്ദം പഴയ രീതിയിലായില്ല. എങ്കിലും വർഷങ്ങൾക്കിപ്പുറം ആ വ്യത്യസ്തമായ ശബ്ദം തന്നെയാണ് അവരുടെ കഥാപാത്രങ്ങൾക്ക് ഇന്ന് വലിയ ജനപ്രീതി നേടിക്കൊടുക്കുന്നത്. സൈജു കുറുപ്പ് നായകനായ 'മോഹിനിയാട്ടം' എന്ന പുതിയ ചിത്രത്തിലും കലാരഞ്ജിനിയുടെ ഈ ശബ്ദവും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

There is a tearful story behind this voice, that voice change is not just a change, that voice won applause in 'Mohiniyattam' too

Next TV

Related Stories
'ഭരതനാട്യ'ത്തിൽ നിന്ന് 'മോഹിനിയാട്ട'ത്തിലേക്ക്; ജോണർ മാറി, പക്ഷേ ചിരിക്ക് കുറവില്ല! ബോക്സ് ഓഫീസിൽ കുതിപ്പ്

Apr 14, 2026 03:46 PM

'ഭരതനാട്യ'ത്തിൽ നിന്ന് 'മോഹിനിയാട്ട'ത്തിലേക്ക്; ജോണർ മാറി, പക്ഷേ ചിരിക്ക് കുറവില്ല! ബോക്സ് ഓഫീസിൽ കുതിപ്പ്

'ഭരതനാട്യ'ത്തിൽ നിന്ന് 'മോഹിനിയാട്ട'ത്തിലേക്ക്; ജോണർ മാറി, പക്ഷേ ചിരിക്ക് കുറവില്ല! ബോക്സ് ഓഫീസിൽ...

Read More >>
മോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ബന്ധമില്ല; ബോഡി ഫിറ്റായപ്പോൾ ചെയ്തതു ആരാധകർക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ

Apr 14, 2026 11:42 AM

മോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ബന്ധമില്ല; ബോഡി ഫിറ്റായപ്പോൾ ചെയ്തതു ആരാധകർക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ

മോഡേൺ ഫോട്ടോഷൂട്ടും വിവാഹമോചനവും തമ്മിൽ ബന്ധമില്ല; ബോഡി ഫിറ്റായപ്പോൾ ചെയ്തതു ആരാധകർക്ക് മറുപടിയുമായി ഗൗരി...

Read More >>
'പഠിക്കാന്‍ മിടുക്കനായിരുന്നു, എനിക്ക് എപ്പോഴും ഒന്നാംറാങ്ക്; യൂണിഫോം ഇല്ലാത്തതു കൊണ്ട് സ്‌കൂളില്‍ കയറ്റിയില്ല' - ഇന്ദ്രന്‍സ്

Apr 13, 2026 10:30 PM

'പഠിക്കാന്‍ മിടുക്കനായിരുന്നു, എനിക്ക് എപ്പോഴും ഒന്നാംറാങ്ക്; യൂണിഫോം ഇല്ലാത്തതു കൊണ്ട് സ്‌കൂളില്‍ കയറ്റിയില്ല' - ഇന്ദ്രന്‍സ്

എനിക്ക് എപ്പോഴും ഒന്നാംറാങ്ക്; യൂണിഫോം ഇല്ലാത്തതു കൊണ്ട് സ്‌കൂളില്‍ കയറ്റിയില്ല,...

Read More >>
Top Stories










News Roundup