Apr 12, 2026 02:58 PM

തിരുവനന്തപുരം: (https://truevisionnews.com/)  കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരണപ്പെട്ട വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തി. നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്‍റെ വാർത്തയടക്കം പുറത്തുവന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരക്കാർ അധ്യാപകർ ആണോയെന്നും സതീശൻ ചോദിച്ചു. പൂക്കോട് കോളേജിൽ റാംഗിങ്ങിന് വിധേയമായി മരണപ്പെട്ട സിദ്ധാർഥന്‍റെ വിഷയം ഉണ്ടായപ്പോൾ തന്നെ കർശന നടപടി വേണമായിരുന്നു.

അന്ന് കർശന നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. അതിനിടെ സിദ്ധാർഥന്‍റെ അമ്മ, നിതിന്‍റെ അമ്മയെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയത് കണ്ണീർകാഴ്ചയായി.

അതേസമയം കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് നിതിൻ രാജിന്റെ മരണം വകുപ്പ് മേധാവിക്കെതിരെ ഗുരുതരാരോപണങ്ങളുമായി വിദ്യാർത്ഥികൾ. ക്ലാസിൽ വെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേർണൽ മാർക്ക്‌ കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. നേരത്തെ വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എം കെ റാം സസ്പെൻഷൻ നേരിട്ടിരുന്നു. ഡോക്ടറാവുക എന്നതായിരുന്നു നിതിന്റെ സ്വപ്നമെന്ന് കൂട്ടുകാർ പറയുന്നു. അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുനെന്നും നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടുകാർ പറഞ്ഞു.

Nithin Raj's death, VDSatheesan reacts

Next TV

Top Stories










News Roundup