വോട്ടിന് കോഴ: കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്, പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

വോട്ടിന് കോഴ:  കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്, പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍
Apr 8, 2026 09:50 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) വോട്ടിന് കോഴ വിവാദത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. മുരളീധരന്‍ കെപിയുടെ പരാതിയിലാണ് കേസെടുത്തത്.

'എന്‍ഡിഎ പ്രതിനിധികളായ പ്രതികള്‍ കണ്ണാടി തരുവക്കുറുശ്ശി എന്ന സ്ഥലത്തുള്ള പടിഞ്ഞാമുറി വീട്ടിലെ ദേവു എന്ന സ്ത്രീക്ക് പണം പാരിതോഷികമായി നല്‍കി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി' എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

എന്‍ഡിഎ പ്രവര്‍ത്തകയായ സ്ത്രീ ദേവു എന്ന വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകറായിരുന്നു പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും.

ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.





Bribery for votes: FIR alleges attempt to influence by giving money

Next TV

Related Stories
പോസ്റ്റൽ വോട്ടിംഗിൽ വൻ മുന്നേറ്റം; അവശ്യ വിഭാഗത്തിൽ 94 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി

Apr 8, 2026 10:35 PM

പോസ്റ്റൽ വോട്ടിംഗിൽ വൻ മുന്നേറ്റം; അവശ്യ വിഭാഗത്തിൽ 94 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി

പോസ്റ്റൽ വോട്ടിംഗിൽ വൻ മുന്നേറ്റം; അവശ്യ വിഭാഗത്തിൽ 94 ശതമാനത്തിലധികം പേർ വോട്ട്...

Read More >>
തിരുവനന്തപുരം ഇനി കാവലിൽ; നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ

Apr 8, 2026 09:32 PM

തിരുവനന്തപുരം ഇനി കാവലിൽ; നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്, വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി തിരുവനന്തപുരം സിറ്റി...

Read More >>
സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

Apr 8, 2026 07:45 PM

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ്...

Read More >>
Top Stories










News Roundup