മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Apr 8, 2026 12:54 PM | By VIPIN P V

കൽപറ്റ: ( www.truevisionnews.com ) ചൊവ്വാഴ്ച മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടിയിലെ ലോഡിങ് തൊഴിലാളി പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്നാസിനെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടം.

മൈസൂരുവിലെ ബന്നൂരിലെ വെള്ളക്കെട്ടിലാണ് യുവാവിനെ കാണാതായത്. സംഭവം അറിഞ്ഞയുടനെ ഫയർഫോഴ്സും റസ്ക്യൂ സംഘങ്ങളും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ ആരംഭിക്കുമെന്ന നിലപാടിലായിരുന്നു. ഇതേത്തുടർന്ന് വയനാട് കൽപറ്റയിലെ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങൾ രാത്രിയാത്രാ നിയന്ത്രണമുള്ള വനപാതയിലൂടെ പ്രത്യേക അനുമതി വാങ്ങി മൈസൂരുവിലേക്ക് തിരിക്കുകയായിരുന്നു.

പുലർച്ചെ ഒരു മണിയോടെ ഇവർ മൈസൂരുവിൽ എത്തിയെങ്കിലും അധികൃതരിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് അനുമതി ലഭിക്കാത്തതിനാൽ പുലർച്ചെ വരെ കാത്തിരുന്ന ശേഷമാണ് തിരച്ചിൽ നടത്തിയത്. തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങളാണ് മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുത്തത്. മൈസൂരുവിൽ എൽഎൽബി വിദ്യാർഥിയാണ് മരിച്ച ഷബ്നാസ്.

Body of missing Wayanad law student found in Mysuru waterhole

Next TV

Related Stories
മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു പൊട്ടിച്ചു

Apr 8, 2026 02:31 PM

മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു പൊട്ടിച്ചു

മദ്യപിച്ചെത്തി പിതാവിന്റെ ക്രൂരത; മരക്കഷ്ണം കൊണ്ട് മകളുടെ തലയടിച്ചു...

Read More >>
 വോട്ടുറപ്പിക്കാൻ സാരി നൽകി? പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

Apr 8, 2026 02:27 PM

വോട്ടുറപ്പിക്കാൻ സാരി നൽകി? പാലക്കാട് ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍...

Read More >>
വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ

Apr 8, 2026 02:21 PM

വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ്...

Read More >>
Top Stories

News Roundup