---
title: "കഴുത്തറുക്കുന്ന 'മാഞ്ച നൂൽ'; ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് ഹെൽമറ്റ്"
english_title: "'Mancha Nool' that slits the throat; Helmet saves biker's life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352180/mancha-nool-that-slits-the-throat-helmet-saves-bikers-life-NEW"
published_at: "2026-04-08T10:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5e22ee8f83_ERGTT.jpg"
keywords: []
---

# കഴുത്തറുക്കുന്ന 'മാഞ്ച നൂൽ'; ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് ഹെൽമറ്റ്

> **Lead Summary:** **** പട്ടങ്ങൾ പറത്താനായി ഉപയോ​ഗിക്കുന്ന ചൈനീസ് മാഞ്ച എന്ന് വിളിക്കുന്ന നൂൽ എത്രമാത്രം അപകടകാരിയാണ് എന്നതിനെ കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയരാറുണ്ട്. പലയിടങ്ങളിലും ഇതിന്റെ ഉപയോ​ഗം നിരോധിച്ചിരിക്കയാണ്. മാത്രമല്ല, എത്രയോ പേരുടെ ജീവൻ പോകാനും, പരിക്കേൽക്കാനും ഇത് കാരണമായിട്ടുണ്ട്. മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും വളരെയേറെ അപകടകാരിയായി ഇത് മാറാറുണ്ട്. ഇപ്പോൾ ചൈനീസ് മാഞ്ചയിൽ നിന്നും ഹെൽമറ്റ് ഉള്ളതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

**** പട്ടങ്ങൾ പറത്താനായി ഉപയോ​ഗിക്കുന്ന ചൈനീസ് മാഞ്ച എന്ന് വിളിക്കുന്ന നൂൽ എത്രമാത്രം അപകടകാരിയാണ് എന്നതിനെ കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയരാറുണ്ട്. പലയിടങ്ങളിലും ഇതിന്റെ ഉപയോ​ഗം നിരോധിച്ചിരിക്കയാണ്. മാത്രമല്ല, എത്രയോ പേരുടെ ജീവൻ പോകാനും, പരിക്കേൽക്കാനും ഇത് കാരണമായിട്ടുണ്ട്. മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും വളരെയേറെ അപകടകാരിയായി ഇത് മാറാറുണ്ട്. ഇപ്പോൾ ചൈനീസ് മാഞ്ചയിൽ നിന്നും ഹെൽമറ്റ് ഉള്ളതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

യാഷ് എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബൈക്കിൽ പോകവേ അപ്രതീക്ഷിതമായി യാഷിന്റെ ഹെൽമറ്റിൽ ചൈനീസ് മാഞ്ച കുരുങ്ങുകയായിരുന്നു. ഹെൽമറ്റ് ഊരിമാറ്റിയ ശേഷം ഇതിന്റെ അപകടത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു യുവാവ്. നൂൽ എടുത്തുമാറ്റുന്നതും നൂൽ കൊണ്ട് ഹെൽമറ്റിനേറ്റ പോറലും എല്ലാം യുവാവ് വീഡിയോയിൽ കാണിക്കുന്നത് കാണാം. ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഇവ നേരെ യുവാവിന്റെ കഴുത്തിലോ മുഖത്തോ ഒക്കെ കുരുങ്ങുകയും ജീവൻ വരെ അപകടത്തിലാവുകയും ചെയ്തേനെ എന്ന് വീ‍ഡിയോയിൽ നിന്നും മനസിലാവും. 

[https://www.instagram.com/reel/DWv448nAgk1/?utm_source=ig_web_copy_link](https://www.instagram.com/reel/DWv448nAgk1/?utm_source=ig_web_copy_link)

### Related Links & Sources
- [Original Story Source](https://moviemax.in/news/352180/mancha-nool-that-slits-the-throat-helmet-saves-bikers-life-NEW)