പുഷ്പയ്ക്ക് ശേഷം 'രാക്ക'യുമായി ഐക്കൺ സ്റ്റാർ;പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

പുഷ്പയ്ക്ക് ശേഷം 'രാക്ക'യുമായി ഐക്കൺ സ്റ്റാർ;പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍
2026-04-08T12:03:00 | By Fidha Parvin

(moviemax.in) പുഷ്പയ്ക്ക് ശേഷം അല്ലു അർജുൻ നായകനാകുന്ന, ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഇതുവരെ 'AA 22- A 6' എന്ന വർക്കിംഗ് ടൈറ്റിലിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന് 'രാക്ക'  എന്നാണ് പേരിട്ടിരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്.

അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് 'രാക്ക' ഒരുങ്ങുന്നത്. വെറൈറ്റി മാഗസിൻ റിപ്പോർട്ട് പ്രകാരം 700 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. അത്യാധുനിക വി.എഫ്.എക്സ് (VFX) സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുള്ള ഈ ചിത്രം ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും.

പുഷ്പയുടെ വിജയത്തിന് ശേഷം അല്ലു അർജുന്റെ ആഗോള സ്വീകാര്യത കണക്കിലെടുത്ത് മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുൻപ് പുറത്തിറങ്ങിയ പോസ്റ്ററിൽ അല്ലു അർജുന്റെ ഇതുവരെ കാണാത്ത സ്റ്റൈലിഷ് ഗെറ്റപ്പ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ മുംബൈയിൽ ആരംഭിച്ച ആദ്യ ഷെഡ്യൂൾ മൂന്ന് മാസം നീണ്ടുനിന്നിരുന്നു. ഒരു വമ്പൻ സെറ്റിൽ ചിത്രീകരിച്ച ഈ ഭാഗം അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഔട്ട്‌ഡോർ ഷെഡ്യൂളുകളിൽ ഒന്നാണ്.

Content Highlight: After Pushpa, Icon Star with 'Raaka'; Allu Arjun announces the name of his 700 crore film on his birthday

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup