Apr 6, 2026 07:20 PM

പത്തനംതിട്ട: ( www.truevisionnews.com ) യു ഡി എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ സതീശൻ പറഞ്ഞ വാക്ക് പാലിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞാൽ അത് നടപ്പിലാക്കണമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. യു ഡി എഫിന് 130 സീറ്റുകൾ വരെ കിട്ടുമെന്ന് കെ സുധാകരൻ പ്രതീക്ഷ പങ്കുവച്ചു. യു ഡ‍ി എഫിന് ഭരണം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മുഖ്യമന്ത്രി എന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമാണെന്നും സുധാകരൻ പറഞ്ഞു.

എല്‍ഡിഎഫ് പ്രകടനപത്രിക തിരുത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രകടനപത്രിക തിരുത്തിയത് അത്രമാത്രം ബുദ്ധി ഉള്ളതുകൊണ്ടാണെന്നും പ്രകടനപത്രിക തെറ്റായി ഇറക്കരുത് എന്ന സാമാന്യബുദ്ധി വേണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 130 സീറ്റ് യുഡിഎഫിന് ലഭിക്കും.

പാര്‍ട്ടിയില്‍ നിന്നും കണക്ക് കിട്ടാത്ത സാഹചര്യത്തില്‍ തനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. പാര്‍ട്ടിയുടെ പക്കല്‍ കണക്ക് ഉണ്ടാകും. ഭരണകൂടത്തിന് എതിരെയുള്ള ഫൈറ്റ് ആണ് നടക്കുന്നതെന്നും അങ്ങനെ വന്നാല്‍ യുഡിഎഫിനാണ് സാധ്യതയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.



K Sudhakaran says Satheesan will have to go to political exile if he doesn't get the government

Next TV

Top Stories










News Roundup