വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമർശം: എതിർപ്പ് വ്യക്തമാക്കി സമസ്ത, ‘സഭ്യേതര വാക്കുകൾ ഒഴിവാക്കണം’

വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമർശം: എതിർപ്പ് വ്യക്തമാക്കി സമസ്ത, ‘സഭ്യേതര വാക്കുകൾ ഒഴിവാക്കണം’
Apr 6, 2026 11:30 AM | By VIPIN P V

കാസർഗോഡ്:  ( www.truevisionnews.com ) കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീ​ഗ് നേതാവ് നടത്തിയ വിദ്വേഷ പരാമർശത്തിൽ എതിർപ്പ് വ്യക്തമാക്കി സമസ്ത. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാനയാണ് ‘കപട വിശ്വാസി’ എന്നർഥമാക്കി, ‘മുനാഫിഖ് ‘ എന്ന പദം ഷാനവാസ് പാദൂരിനെതിരെ പറഞ്ഞത്. പ്രസംഗത്തിനിടെ ‘കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ’ എന്ന പരാമർശമാണ് ഇവർ നടത്തിയത്.

ഈ പരാമർശം ഗൗരവതരമെന്ന് സമസ്ത നേതാവ് കുമ്പോൽ സെയ്ദ് അലി തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വിശ്വാസിയായ സ്ഥാനാർഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഏറെ ഗൗരവതരമെന്ന് പറഞ്ഞ അദ്ദേ​ഹം വികസനം പറഞ്ഞാണ് ഏതൊരാളും വോട്ട് ചോദിക്കേണ്ടതെന്നും ചൂണ്ടിക്കട്ടി.

അതേസമയം, 'മുനാഫിഖ്' പരാമർശം ചർച്ചയാകുന്നതിനിടെ ഒന്നിച്ച് നിൽക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിൻ്റെ സഹായം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ആയിഷ ഫർസാന പറഞ്ഞിരുന്നു. മൊഗ്രാൽ പുത്തൂരിലെ രാഷ്ട്രീയ പ്രസംഗത്തിനിടെയായിരുന്നു പരാമർശം.

നിങ്ങൾ ദൈവത്തിൽ അടിയുറച്ചു നിൽക്കുക. ആശയ, ആദർശ വ്യത്യാസങ്ങൾ നമ്മുടെ സമുദായത്തിന് ദോഷം വരുന്ന രീതിയിൽ ആവരുതെന്ന് ആവശ്യപ്പെടുകയാണ്. ഒന്നിച്ചു നിൽക്കാത്ത ഒരു സമുദായത്തെയും അല്ലാഹു പിന്തുണക്കില്ല. ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാൽ മാത്രമേ സമുദായത്തിന് നേട്ടങ്ങൾ കൈവരിക്കാനാവൂ എന്നുമായിരുന്നു ആയിഷ ഫർസാനയുടെ വാക്കുകൾ.

ആയിഷ ഫർസാന ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമർശങ്ങൾ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ എന്നാണ് ഷാനവാസിനെ ആയിഷ ഫർസാനയുടെ പ്രസംഗത്തിൽ പരാമർശിച്ചത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം. വിദ്വേഷ പരാമർശത്തിന് പിന്നാലെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകിയിരുന്നു.

samastha condemns vanitha league aishath farsana hate remark kasaragod shanavas ldf

Next TV

Related Stories
'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

Apr 6, 2026 01:14 PM

'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ...

Read More >>
വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

Apr 6, 2026 01:12 PM

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

വയനാട് തുരങ്കപാത നിർമാണത്തിന് സ്റ്റേ ഇല്ല; അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി...

Read More >>
സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട് തലശേരി കോടതി

Apr 6, 2026 01:06 PM

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട് തലശേരി കോടതി

സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ്, ആറ് എസ്‌ഡിപിഐ പ്രവർത്തകരെ വെറുതെവിട്ട് തലശേരി...

Read More >>
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; വെളിപ്പെടുത്തി ഡിസിപി

Apr 6, 2026 12:35 PM

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; വെളിപ്പെടുത്തി ഡിസിപി

രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല, വെളിപ്പെടുത്തി ഡിസിപി ...

Read More >>
Top Stories

News Roundup