കണ്ണൂർ: ( www.truevisionnews.com ) തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008 ജൂലായ് 23നായിരുന്നു സലിമിന്റെ കൊലപാതകം.
കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് യു കെ സലിമിന്റെ പിതാവ് ആരോപിച്ചിരുന്നു. വിവാദമായ ഫസൽ വധക്കേസിലെ ചില രഹസ്യവിവരങ്ങൾ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം പറഞ്ഞിരുന്നു.
വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സലിമിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത്.
CPM activist UK Salim murder case Thalassery court acquits six SDPI activists
































