'വോട്ടിങ് ദിവസം അപായപ്പെടുത്തിയേക്കാം'; പൊലീസ് സംരക്ഷണം തേടി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ

'വോട്ടിങ് ദിവസം അപായപ്പെടുത്തിയേക്കാം'; പൊലീസ് സംരക്ഷണം തേടി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ
Apr 6, 2026 01:35 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂർതളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ ഗോവിന്ദൻ ഹൈക്കോടതിയിൽ. വോട്ടിങ് ദിവസം അപായപെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ടി.കെ ഗോവിന്ദൻ ഹരജി നൽകിയത്.

എല്ലാ സ്ഥാനാർഥികളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാൽ സാഹചര്യം വ്യത്യസ്ഥമാണെന്നും തന്നെ ഭീഷണിപെടുത്താൻ ശ്രമം ഉണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിട്ടുണ്ടെന്നുമാണ് ടി.കെ ഗോവിന്ദന്റെ വാദം . ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ടി.കെ ഗോവിന്ദന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഹരജിയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹരജി നാളെ കോടതി പരിഗണിക്കും.തളിപ്പറമ്പിൽ പി.കെ ശ്യാമളയ്ക്കെതിരെയാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന ടി.കെ. ഗോവിന്ദൻ മത്സരിക്കുന്നത്. ശ്യാമളയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിലെ എതിർപ്പായിരുന്നു നീക്കത്തിന് പിന്നിൽ.

UDF candidate from Taliparamba TK Govindan seeks police protection

Next TV

Related Stories
മകളുടെ വിവാഹം ക്ഷണിക്കാനെത്തി; കണ്ണൂരിൽ അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിന് പരിക്ക്

Apr 6, 2026 02:28 PM

മകളുടെ വിവാഹം ക്ഷണിക്കാനെത്തി; കണ്ണൂരിൽ അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിന് പരിക്ക്

മകളുടെ വിവാഹം ക്ഷണിക്കാനെത്തി, അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിനു...

Read More >>
രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി ഒളിവിൽ

Apr 6, 2026 02:22 PM

രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു; കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി ഒളിവിൽ

രാഹുൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചു, കോൺഗ്രസ് പ്രവർത്തകൻ 'നിയാസ് മലബാറി'ക്കെതിരെ കേസ്; പ്രതി...

Read More >>
പൂതൃക്ക കൈവിട്ടു!  എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു

Apr 6, 2026 01:51 PM

പൂതൃക്ക കൈവിട്ടു! എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം നഷ്ടപ്പെട്ടു

എറണാകുളത്ത് ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത്‌ ഭരണം...

Read More >>
'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

Apr 6, 2026 01:14 PM

'ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ'; പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ കുടുംബം

പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ഉപവാസ സമരം നടത്തും- എൻഎം വിജയന്റെ...

Read More >>
Top Stories

News Roundup